സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,600 രൂപയായി. 4200 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1708.51 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,731 രൂപയായി.

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു

  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടർന്ന് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിരുന്നു. എല്ലാ അർഥത്തിലും അഭിപ്രായ സമന്വയമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഎമ്മാണ് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന നിർദേശം വെച്ചത്. നിലവിൽ ആനുകൂല്യം ലഭിച്ചു കൊണ്ടിരിക്കുന്ന സമുദായങ്ങൾക്ക് അതിൽ കുറവ് വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്കും ആനുപാതികമായി ആനുകൂല്യം ലഭ്യമാക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More

കോപ അമേരിക്കയിൽ പെറുവിനെ വീഴ്ത്തി ബ്രസീൽ ഫൈനലിൽ

കോപ അമേരിക്കയിൽ പെറുവിനെ പരാജയപ്പെടുത്തി ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെമിയിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബ്രസീൽ ഫൈനലിൽ കയറിയത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ അർജന്റീന-കൊളംബിയ മത്സരത്തിലെ ജേതാക്കളെ ബ്രസീൽ കലാശപ്പോരിൽ നേരിടും നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിംഗിലെ പിഴവാണ് ബ്രസീലിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ തന്നെ നിരവധി ഗോളവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. ഏഴ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് ബ്രസീൽ താരങ്ങൾ ആദ്യ പകുതിയിൽ തൊടുത്തിരുന്നു. 35ാം മിനിറ്റിൽ പക്വേറ്റയാണ് ബ്രസീലിന്റെ ഏക…

Read More

മാവൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി പാറപ്പുറത്ത് അനിൽകുമാർ (54) കുഴഞ്ഞ് വീണ് മരിച്ചു.

മാവൂർ: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായ താത്തൂർ പൊയിൽ വാർഡിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ച പൈപ്പ് ലൈൻ റോഡിന് സമീപം പാറപ്പുറത്ത് അനിൽകുമാർ (54) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി മെഡിക്കൽ കോളെജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നാടക കലാകാരനായിരുന്നു. അരീക്കോട് സ്വദേശി അമ്പിളിയാണ് ഭാര്യ, ഡൽഹി യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥിനി അളകനന്ദ, സെൻ്റ് സേവിയോ സ്കൂൾ വിദ്യാർത്ഥിനി ആര്യ നന്ദ…

Read More

കെ.മുരളീധരന്‍ നേമത്ത്; പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി: ഹൈക്കമാൻ്റ് തീരുമാനം

അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ, നേമത്ത് കെ. മുരളീധരൻ എംപി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു സൂചന. ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തതായാണു വിവരം. മുരളീധരനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽത്തന്നെ മൽസരത്തിനിറങ്ങും. തൃപ്പൂണിത്തുറയിൽ കെ. ബാബുവും കൊല്ലത്ത് ബിന്ദു കൃഷ്ണയും കുണ്ടറയിൽ പി.സി. വിഷ്ണുനാഥും മൽസരിക്കുമെന്നും വിവരമുണ്ട്. ഞായറാഴ്ച ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പട്ടാമ്പി, നിലമ്പൂര്‍ സീറ്റുകളിൽ ശനിയാഴ്ച രാത്രി വൈകിയും തീരുമാനമായില്ല. ഈ സീറ്റുകളിൽ ഒഴികെയുള്ള മണ്ഡലങ്ങളിൽ പ്രഖ്യാപനം ഞായർ രാവിലെ ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ…

Read More

കണ്ണൂർ വിസി നിയമനം ഹൈക്കോടതി ശരിവെച്ചു; ഗവർണറുടെ നിലപാടുകൾക്ക് തിരിച്ചടി ​​​​​​​

കണ്ണൂർ സർവകലാശാലാ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ഹൈക്കോടതി ശരിവെച്ചു. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് വിധി. വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ സർക്കാരിനോട് പോർമുഖം തുറന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ നിന്നുള്ള ആശ്വാസവിധിയുണ്ടായിരിക്കുന്നത്. ഒരുതരത്തിൽ ഗവർണർ സ്വീകരിച്ച വിവാദ നിലപാടുകൾക്കും തിരിച്ചടിയാണ് വിധി വി സിയെ നീക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ്…

Read More

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹമാസിനെ ഉന്മൂലനം ചെയ്യും; കടുപ്പിച്ച് ട്രംപ്

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസിനെതിരെ അമേരിക്കൻ സൈന്യം ഇടപെടില്ല. എന്നാൽ, ഇസ്രയേൽ സൈന്യത്തോട് ഗസ്സയിലേക്ക് പോകാൻ താൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ അവർ അങ്ങോട്ട് പോകുമെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്ന കാര്യം ആരും മറക്കരുതെന്ന് ഡോണൾഡ് ട്രംപ് പരസ്യമായി താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെ അമേരിക്ക സമ്മർദ്ദം ശക്തമാക്കിയതിനെ തുടർന്നാണ് ഇസ്രയേൽ സേന പിൻവാങ്ങിയതെന്നാണ് സൂചനകൾ. ഗസ്സയിലേക്കുള്ള മാനുഷിക സഹായം…

Read More

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി

അമ്പലവയൽ:നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബത്തേരി താലൂക്ക് റവന്യൂ ഫ്ളയിങ് സ്‌ക്വാഡ് 2 അമ്പലവയല്‍ മേഖലയില്‍ നടത്തിയ വാഹനപരിശോധനിയില്‍ ബൈക്ക് യാത്രികനില്‍ നിന്നും 150500 രൂപ പിടികൂടി. അമ്പലവയല്‍ കെവികെക്ക് സമീപം ഉച്ചയോടെ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധനയ്ക്ക് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സി എ യേശുദാസ്, എ എസ് ഐ സുനില്‍കുമാര്‍, സി എ ജോണി, വിദേഷ്, റിനുപോള്‍, വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്‌ക്വാഡ് 2 പരിശോധന തുടങ്ങിയതിനു ശേഷം ഇതുവരെ 733900 രൂപ പിടികൂടിയതായി…

Read More

50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച്…

Read More