Headlines

സത്യപ്രതിജ്ഞാ പന്തൽ പൊളിക്കില്ല; വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കും. എൺപതിനായിരം ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നിർമിച്ചത്. 5000 പേരെ പന്തലിൽ ഉൾക്കൊള്ളാൻ സാധിക്കും

തത്കാലം സ്റ്റേഡിയത്തിൽ താത്കാലിക പരിപാടികളൊന്നും ഇല്ലാത്തതിനാൽ സ്റ്റേഡിയം വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കണമെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. എസ് എസ് ലാൽ ആവശ്യപ്പെട്ടിരുന്നു.