ന്യൂനപക്ഷ ക്ഷേമവും പരിസ്ഥിതിയുമടക്കം  മുഖ്യമന്ത്രിക്ക് കൂടുതൽ വകുപ്പുകൾ; മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച വിജ്ഞാപനമിറങ്ങി

 

രണ്ടാം പിണറായി സർക്കാരിലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പുകൾ വിശദീകരിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. പൊതുഭരണം, ഐടി, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, വിജിലൻസ്, ഫയർഫോഴ്‌സ്, ജയിൽ, പരിസ്ഥിതി, ആസൂത്രണം, പരിസ്ഥിതി, മെട്രോ റെയിൽ എന്നീ വകുപ്പുകൾ മുഖ്യമന്ത്രിയുടെ കീഴിലാണ്

കെ രാജൻ- റവന്യു, സർവേ, ലാൻഡ്, റെക്കോർഡ്‌സ്, ഭൂപരിഷ്‌കരണം
റോഷി അഗസ്റ്റിൻ-ജലവിതരണ വകുപ്പ്, ഭൂഗർഭ ജലവകുപ്പ്
കെ കൃഷ്ണൻകുട്ടി-വൈദ്യുതി
എ കെ ശശീന്ദ്രൻ-വനം, വന്യജീവി സംരക്ഷണം
അഹമ്മദ് ദേവർകോവിൽ-തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പുകൾ
ആന്റണി രാജു-റോഡ് ഗതാഗതം, മോട്ടോൾ വെഹിക്കിൾ, ജലഗതാഗതം
വി അബ്ദുറഹ്മാൻ-കായികം, വഖഫ്, ഹജ്ജ് തീർഥാടനം, റെയിൽവേ
ജി ആർ അനിൽ-ഭക്ഷ്യ സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി
കെ എൻ ബാലഗോപാൽ-ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെ എഫ് സി
പ്രൊഫ. ആർ ബിന്ദു-ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ, എൻട്രൻസ് എക്‌സാം, എൻസിസി, എഎസ്എപി, സാമൂഹ്യനീതി
ചിഞ്ചുറാണി-ക്ഷീര വികസനം, മൃഗസംരക്ഷണം
എംവി ഗോവിന്ദൻ മാസ്റ്റർ-എക്‌സൈസ്, തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, നഗരാസൂത്രണം, കില
പി എ മുഹമ്മദ് റിയാസ്-പൊതുമരാമത്ത്, ടൂറിസം
പി പ്രസാദ്-കൃഷി, മണ്ണ് സംരക്ഷണം, കാർഷിക സർവകലാശാല, വെയർ ഹൗസിംഗ് കോർപറേഷൻ
കെ രാധാകൃഷ്ണൻ-പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്റി കാര്യം
പി രാജീവ്-നിയമം, വ്യവസായം, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ് ലൂം ആൻഡ് ടെക്‌സ്‌റ്റൈൽസ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി, പ്ലാന്റേഷൻ ഡയറക്ടേറ്റ്
സജി ചെറിയാൻ-ഫിഷറീസ്, സാംസ്‌കാരികം, ചലചിത്ര വികസന കോർപറേഷൻ, യുവജനകാര്യം
വി ശിവൻകുട്ടി-പൊതുവിദ്യാഭ്യാസം, തൊഴിൽ, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ്, ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
വി എൻ വാസവൻ-സഹകരണം, രജിസ്‌ട്രേഷൻ
വീണ ജോർജ്-ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, ആയുഷ്, ഡ്രഗ്‌സ് ആൻഡ് കൺട്രോൾ, വനിതാ ശിശുക്ഷേമം