Headlines

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍

ജി സുധാകരനെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ച് എംവി ഗോവിന്ദന്‍. അര മണിക്കൂറോളം ഇരുവരും സംസാരിച്ചു. ഡോ. ടി എം തോമസ് ഐസക്കും ജി സുധാകരനെ സന്ദര്‍ശിച്ചു. പുന്നപ്ര വയലാര്‍ സമര ഡയറക്ടറി സമ്മാനിച്ചാണ് തോമസ് ഐസക്ക് മടങ്ങിയത്. പരുക്ക് ഭേദമായതോടെ ജി സുധാകരന്‍ നാളെ ആശുപത്രി വിടും. രണ്ട് മാസം വിശ്രമത്തിലായിരിക്കും. ശുചിമുറിയില്‍ കാല്‍വഴുതി വീണാണ് പരുക്കേറ്റത്.

ശനിയാഴ്ച രാവിലെ കുളിമുറിയില്‍ വഴുതി വീണ് കാലിന് പരുക്കേല്‍ക്കുകയും സാഗര ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ജി സുധാകരന്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. അവിടെ നടത്തിയ പരിശോധനയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സയ്ക്ക് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ തുടര്‍ന്നുള്ള രണ്ട് മാസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.