പൊലീസുകാർ പ്രതിയായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസ്; കുറ്റപത്രം സമർപ്പിച്ചു

പൊലീസുകാർ പ്രതിയായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പോലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്ന് കുറ്റപത്രം. ഈവർഷം ജൂൺ ആറിനാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. 41 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ 12 പ്രതികളാണ് ഉള്ളത്. കഴിഞ്ഞ ജൂൺ ആറിനാണ് ഫ്ലാറ്റിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. പണം ലക്ഷ്യമിട്ട് ലൈംഗിക വേഴ്ച നടത്തിയെന്ന് കുറ്റപത്രത്തിൽ കണ്ടെത്തൽ. പൊലിസ് ഡ്രൈവർമാരായ ഷൈജിത്ത് ,സനിത്ത് എന്നിവർ‌ക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക…

Read More

മാനസിക സമ്മര്‍ദം; ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

ഉത്തര്‍പ്രദേശില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു. അധ്യാപകനായ വിപിന്‍ യാദവാണ് മരിച്ചത്. യുപി ഗോണ്ടയിലാണ് സംഭവം. എസ്‌ഐആര്‍ നടപടികളില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് വിഷം കഴിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുടുംബം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മരിക്കും മുന്‍പ് വിപിന്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു അതേസമയം, എസ്ആര്‍ നടപടികളില്‍ സമ്മര്‍ദ്ദം നേരിട്ടുന്നു എന്ന ആരോപണം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ തള്ളി….

Read More

‘രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ സ്ഥാനമില്ല, പാർട്ടി ഏറ്റവും കർശനമായ നടപടി എടുത്തു’: കെ.സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി എടുത്തത്. ആരോപണം വന്നപ്പോൾ തന്നെ സസ്പെൻഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അയ്യപ്പന്റെ സ്വർണം കട്ട കേസിൽ ശിക്ഷിക്കപ്പെട്ടവർക്കെതിരെ മാർക്സിസ്റ്റ് പാർട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാവും. ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്തു വരണം. CPM മറുപടി പറയണമെന്ന്…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: വിമതശല്യം, നേതാക്കളുടെ രാജി; മുന്നണികളിലെ അസ്വാരസ്യങ്ങൾ തുടരുന്നു

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മത്സര ചിത്രം തെളിഞ്ഞിട്ടും മുന്നണികളിലെ അസ്വാരസ്യങ്ങൾ മാറുന്നില്ല. പലയിടത്തും വിമതശല്യം ഒഴിഞ്ഞിട്ടില്ല. സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് നേതാക്കളുടെ രാജിയും തുടരുകയാണ്. വിമതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ മുപ്പത്തി അയ്യായിരത്തോളം പേരാണ് മത്സരത്തിൽ നിന്ന് പിന്മാറിയത്. പടലപ്പിണക്കത്തെ തുടർന്ന് പത്രിക നൽകിയ നിരവധി പേർ പിന്മാറിയെങ്കിലും വിമതശല്യം പൂർണമായും ഒഴിയുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക് പഞ്ചായത്തിലെ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് വിമത സ്ഥാനാർഥി അനിത അനീഷ്…

Read More

‘അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു എങ്കിൽ തിരികെ പിടിക്കും; ഒരാളെയും സംരക്ഷിക്കില്ല’; എംവി ഗോവിന്ദൻ

അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു എങ്കിൽ തിരികെ പിടിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി. നിഷ്പക്ഷ അന്വേഷണം പാർട്ടി ആവശ്യപ്പെട്ടു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. സ്വർണക്കൊള്ളയിൽ പാർട്ടിക്ക് അപകടം പറ്റുമെന്നാണ് മാധ്യമങ്ങളുടെ വിചാരം. എല്ലാവരും രാവിലെ മുതൽ ഈ വർത്ത മാത്രമാണ് നൽകുന്നത്. ഒരാളെയും സംരക്ഷിക്കില്ലെന്നും അതാണ് പാർട്ടി നിലപാടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയും സർക്കാരും അന്വേഷണത്തിന് പൂർണ പിന്തുണയാണ് നൽകുന്നതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. പദ്മകുമാറിന്റെ അറസ്റ്റിൽ സിപിഐഎമ്മിന് അങ്കലാപ്പില്ല. ഉത്തരവാദി…

Read More

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടി ആയി ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് 140 അടിയായി ജലനിരപ്പ് ഉയര്‍ന്നത്. 142 അടിയാണ് റൂള്‍ കര്‍വ് പരിധി. ഈ മാസം 30നാണ് റൂള്‍ കര്‍വ് പരിധി അവസാനിക്കുന്നത്. 142 അടിയാഅ ഡാമിന്റെ പരമാവധി സംഭരണ ശേഷി. ആ ജലനിരപ്പിലേക്ക് നവംബര്‍ മാസം അവസാനത്തോടുകൂടി ജലനിരപ്പെത്തിക്കുന്നത് തമിഴ്‌നാടിന്റെ പതിവാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് ഈ ജലനിരപ്പ്…

Read More

‘പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും ഒരു നേതാവും പറഞ്ഞിട്ടില്ല’; പ്രചാരണത്തിനിറങ്ങുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒരു നേതാവും തന്നോട് പ്രചരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് നഗരസഭയില്‍പ്പെട്ട ശേഖരിപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിജിക്ക് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴായിരുന്നു പ്രതികരണം. ഏതെങ്കിലും തരത്തില്‍ ഞാന്‍ ഭവന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോകരുത് എന്ന് പറഞ്ഞിട്ടില്ല. പോകാനും പറഞ്ഞിട്ടില്ല. അപ്പോള്‍ സ്വാഭാവികമായിട്ടും എനിക്ക് വേണ്ടി വീട് കയറിയ ആളുകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഇറങ്ങുക എന്നുള്ളത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍…

Read More

ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

പത്തനംതിട്ട പന്തളം കടക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. നഗരസഭാ വിഭാഗം അടപ്പിച്ച…

Read More

‘വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ല; പ്രാദേശിക നീക്കുപോക്കുണ്ട്’; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയത്. നേരത്തേ എൽഡിഎഫുമായി സഹകരിച്ച ജമാഅത്തെ ഇസ്‍ലാമി ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുന്നുവെന്ന് മാത്രമെന്ന് ട്വന്റിഫോറിന്റെ ഫോർ ദി പീപ്പിൾ പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഖാസിയാകാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷവിമർശനത്തിന് ഇതാദ്യമായി സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറഞ്ഞു. തന്നെ ഖാസിയാക്കിയത്…

Read More

ഒ. പി. ബഹിഷ്ക്കരണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകളിൽ ഒ. പി. ബഹിഷ്ക്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഒ. പി. ബഹിഷ്ക്കരിക്കുന്നതും രോഗികളെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആരംഭിച്ച ഒ.പി ബഹിഷ്ക്കരണ സമരത്തെ തുടർന്ന് പതിനായിരകണക്കിന് രോഗികൾ ബുദ്ധിമുട്ടിലായെന്ന് പരാതിയിൽ…

Read More