സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകളിൽ ഒ. പി. ബഹിഷ്ക്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഒ. പി. ബഹിഷ്ക്കരിക്കുന്നതും രോഗികളെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആരംഭിച്ച ഒ.പി ബഹിഷ്ക്കരണ സമരത്തെ തുടർന്ന് പതിനായിരകണക്കിന് രോഗികൾ ബുദ്ധിമുട്ടിലായെന്ന് പരാതിയിൽ പറയുന്നു.






