സൗരവ് ഗാംഗുലി ഡയറക്‌ടർ സ്ഥാനമൊഴിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി സ്ഥാനമൊഴിയുകയാണ്.   ഐഎസ്എൽ ക്ലബ് എടികെ മോഹൻ ബഗാന്‍റെ ഡയറക്ടർ സ്ഥാനമാണ് ഒഴിയുന്നത്. അഭിപ്രായ വിരുദ്ധത കണക്കിലെടുത്താണ് ഗാംഗുലി ഈ നീക്കത്തിന് തയ്യാറായത്.പുതിയ ഐപിഎൽ ടീമുകളിലൊന്നായ ലക്നൗ ഫ്രാഞ്ചൈസിയുടെ ഉടമ ആർപി സഞ്ജീവ് ഗോയങ്കയാണ് എടികെ മോഹൻ ബഗാന്‍റെയും ഉടമ. അതിനാൽ അഭിപ്രായ ഭിന്നതകൾ സൃഷ്ടിക്കപ്പെടുമെന്നുള്ള കണ്ടെത്തലിലാണ് ഗാംഗുലി  ഡയറക്ടർ സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. ഉയർന്ന രണ്ട് ബിഡുകൾ സമർപ്പിച്ച ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ…

Read More

യുപി രണ്ടാംഘട്ടത്തിന്റെയും ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

  നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. യുപിയിലെ കനൗജിൽ നടക്കുന്ന പ്രചാരണത്തിൽ വൈകുന്നേരം മൂന്നരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ബറേലിയിൽ ഇന്ന് റോഡ് ഷോ നടക്കും ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ യുപിയിലെ 9 ജില്ലകളിലായി 55 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഗോവയിൽ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഫെബ്രുവരി 14ന് വോട്ടെടുപ്പ്…

Read More

കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മരിച്ചത് 8 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഓമശ്ശേരി മെലാനികുന്ന് മുഹമ്മദ്(62) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ കെഎംസിടി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പ്രമേഹം, രക്തസമ്മർദം ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് ഇയാൾ ചികിത്സയിലായിരുന്നു. വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചതിനെ തുടർന്നാണ് ഇയാളെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. നേരത്തെ ആലപ്പുഴയിൽ രണ്ട് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. കോടംതുരുത്ത് സ്വദേശി ശാരദ (76), കുത്തിയതോട് സ്വദേശി…

Read More

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിനിയും കാസർഗോഡ് സ്വദേശിയുമാണ് ഗുരുതരാവസ്ഥയിലുള്ളത്. നിലവിൽ 11 പേരാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രം ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് നാല് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടത്. അതേസമയം, ആരോഗ്യവകുപ്പ് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. രോഗത്തെ നേരിടാൻ സംസ്ഥാനത്തെ എല്ലാ…

Read More

കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധർ, ഇവർക്കെതിരെ നടപടി വേണം: ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് നേതാക്കളെ പുകഴ്ത്താനും ഇകഴ്ത്താനും സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇവരെ നിയന്ത്രിക്കാൻ കെപിസിസി നടപടി സ്വീകരിക്കണം. പാർട്ടി വേദികളിൽ പങ്കെടുക്കാൻ ഇവരെ അനുവദിക്കരുതെന്നും ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു.

Read More

രക്ഷാപ്രവർത്തനം ഫലം കണ്ടില്ല; മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ നിവാരയിലാണ് സംഭവം. മൂന്ന് വയസ്സുള്ള പ്രഹ്ലാദാണ് മരിച്ചത്. കുഴിയിൽ കുടുങ്ങി 96 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ ഇന്ന് പുറത്തെടുത്തിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു   കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലിൽ കളിച്ചു കൊണ്ടിരുന്ന പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി കുഴിയുണ്ടാക്കി കുഴൽക്കിണറിലേക്ക് ആളെ കടത്തി വിട്ട് കുട്ടിയെ പുറത്തെടുക്കാനായിരുന്നു ശ്രമം. ഇതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.  …

Read More

യു എ ഇ യാത്രാവിലക്കില്‍ ഇളവ്; പ്രവാസികള്‍ക്ക് നാളെ മുതല്‍ മടങ്ങാം

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യു എ ഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യു എ ഇയിലേക്ക് ഈടാക്കുന്നത്. യു എ ഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് ആസ്ട്രാസെനക എന്ന പേരിലാണ് യു എ ഇ അംഗീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍…

Read More

‘കേവലം വോട്ടുകിട്ടാനായി മതേതരത്വത്തിൽ വെള്ളം ചേർക്കില്ല, വാക്ക് തരുന്നു’; വി ഡി സതീശൻ

മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേവലം വോട്ടുകിട്ടാനായി മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് വാക്ക് തരുന്നു. വർഗീയതയ്ക്ക് തീപ്പിടിപ്പിക്കാൻ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുകയാണ് ചിലർ. അവിടെ മതേതരത്വം ഉയർത്തിപിടിക്കുകയാണ് മുജാഹിദ് പ്രസ്ഥാനമെന്നും വി ഡി സതീശൻ പറഞ്ഞു. കേരള ജംഈയത്തുൽ ഉലമ 100ാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണം. ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരം. സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിച്ച് മറുപടി പറയണം….

Read More

മോഹൻലാലിന്റെ നിർദേശം കേട്ടാണ് തീരുമാനം; ‘മരക്കാർ’ ഒടിടിയിൽ തന്നെ: ആന്റണി പെരുമ്പാവൂർ

  ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ചിത്രം ഒടിടി പ്ലാറ്റ് ഫോമിൽ തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രം തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയ്ക്ക് പോലും തിയറ്റർ ഉടമകൾ തയാറായില്ല. മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ നിർദേശം കേട്ടാണ് ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തൽ പറഞ്ഞു. മരക്കാർ സിനിമയുടെ ഭാഗമായവരെല്ലാം സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചവരാണ്. 40 കോടിയോളം രൂപ തിയറ്റർ ഉടമകൾ…

Read More

രാഹുലിനെയും പ്രിയങ്കയെയും യുപി പോലീസ് തടഞ്ഞു; ഒടുവിൽ ഹാത്രാസിലേക്ക് പോകാൻ അനുമതി

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ കോൺഗ്രസ് സംഘത്തിന് അനുമതി. യുപി അതിർത്തിയായ നോയ്ഡയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ് നാടകീയ സംഭവങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ അഞ്ച് പേർക്ക് കുടുംബത്തെ കാണാനായി പോകാമെന്ന് യുപി പോലീസ് അനുമതി നൽകുകയായിരുന്നു 32 എംപിമാർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് പുറപ്പെട്ടത്. ശശി തരൂർ, കെ സി വേണുഗോപാൽ തുടങ്ങിയവരും ഇവർക്കൊപ്പമുണ്ടായിരുന്നു. അതിർത്തിയിൽ നേതാക്കളെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷമുടലെടുത്തു. പിന്നാലെ കോൺഗ്രസ് പ്രവർത്തകർ…

Read More