കൊവിഡ് വ്യാപനം: മഹാരാഷ്ട്ര കടുത്ത നിയന്ത്രണത്തിലേക്ക്, പൂനെയിൽ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം വീണ്ടുമുയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര കടുത്ത നിയന്ത്രണങ്ങളിലേക്ക്. കേസുകൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. പൂനെയിൽ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു രാത്രി 11 മണി മുതൽ പുലർച്ചെ 6 മണി വരെയാണ് കർഫ്യൂ. അവശ്യ സർവീസുകൾ ഒഴികെ മറ്റുള്ളവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ സ്‌കൂളുകളും കോളജുകളും അടച്ചിടാനും തീരുമാനിച്ചു. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് കടുത്ത നിയന്ത്രണം പാലിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്,…

Read More

ചൈനയിലെ ബയോഫാര്‍മ പ്ലാന്റില്‍ ചോര്‍ച്ച; ആയിരത്തിലധികം പേര്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം

ബെയ്ജിങ്: ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ചൈനയി ആയിരത്തിലധികമാളുകള്‍ക്ക് ബാക്ടീരിയ പടര്‍ത്തുന്ന ബ്രൂസല്ലോസിസ് രോഗം പിടിപെട്ടതായി റിപോര്‍ട്ട്. മൃഗങ്ങള്‍ക്കുവേണ്ടി വാക്‌സിന്‍ നിര്‍മിക്കുന്നതിനിടെയാണ് പ്ലാന്റില്‍നിന്ന് ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ പ്ലാന്റില്‍ കാലാവധി കഴിഞ്ഞ അണുനാശിനികള്‍ ബ്രൂസല്ല വാക്‌സിന്‍ നിര്‍മിക്കുന്നതിന് ഉപയോഗിച്ചിരുന്നതായി ലാന്‍ഷോ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിരുന്നു. ബ്രൂസല്ല ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ് ബ്രൂസല്ലോസിസ്.   ലാന്‍ഷോ നഗരത്തില്‍ ഇതുവരെ 3,245 പേര്‍ക്കാണ് ബ്രൂസല്ലോസിസ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രോഗബാധയുള്ള…

Read More

‘ഓൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു’; മന്ത്രി എം ബി രാജേഷ്

ഓൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, കഴിഞ്ഞ മദ്യനയ രൂപീകരണസമയത്ത് ഈ പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു എന്നാൽ അത് തത്ക്കാലം പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സർക്കാർ എത്തിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ബെവ്‌കോയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പല ശിപാര്‍ശകളും വരാറുണ്ട്. കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കുകയുള്ളു. വരുമാനവര്‍ധനവിന് പല വഴികളും ആലോചിക്കാറുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തില്‍ കേന്ദ്രീകരിച്ച് മാത്രമേ പ്രവര്‍ത്തനം നടത്തുകയുള്ളു. നിര്‍ബന്ധപൂര്‍വ്വം ഒരുകാര്യവും നടപ്പിലാക്കുകയില്ലെന്നും മന്ത്രി പറഞ്ഞു. വരുമാന വർധനവിന്…

Read More

പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു

  പാലക്കാട് ജില്ലയിലെ 10 യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികള്‍ പിരിച്ചുവിട്ടു. പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായ കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ഷാഫി പറമ്പില്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംഘടനാ സംവിധാനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. പാലക്കാട് ജില്ലയിലെ പുതുനഗരം , കാവശ്ശേരി, കണ്ണമ്പ്ര , പെരിങ്ങോട്ടുകുര്‍ശി,വടക്കഞ്ചേരി, ചിറ്റൂര്‍, തത്തമംഗലം, മണ്ണൂര്‍,കേരളശ്ശേരി,കൊപ്പം മണ്ഡലം കമ്മറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന , ജില്ല നേതൃത്വങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിനും , നിര്‍ജീവമായ കമ്മറ്റികളുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം മറ്റ്…

Read More

ദത്ത് വിവാദം: കുഞ്ഞിനെ തിരികെ എത്തിക്കാനായി കേരളത്തില്‍ നിന്നുള്ള സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ശിശുക്ഷേമ സമിതി അംഗങ്ങള്‍ ആന്ധ്രയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് നാലംഗ സംഘം യാത്ര തിരിച്ചത്. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. അവിടുത്തെ സാഹചര്യം പരിഗണിച്ചായിരിക്കും കുഞ്ഞുമായുള്ള മടക്കം. കേരളത്തില്‍ നിന്ന് കുഞ്ഞിനായി എത്തുന്ന കാര്യം നേരത്തെ തന്നെ ആന്ധ്രാപ്രദേശിലെ ദമ്പതികളെ…

Read More

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ പഞ്ചായത്ത് മെമ്പർ മരിച്ചു

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

Read More

രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് കമല്‍ ഹാസന്‍

  ചെന്നൈ: ജനങ്ങളെ സേവിക്കുന്നതിനായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യറാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. ‘ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ചലച്ചിത്രരംഗം ഞാന്‍ ഉപേക്ഷിക്കും. അവ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായി വന്നാല്‍” അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്ന് 30 ശതമാനത്തില്‍ ഒരാളായതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളെ സേവിക്കുന്നതില്‍ സിനിമ ഒരു തടസ്സമായി…

Read More

പാചക വാതക വില കുത്തനെ ഉയർത്തി; വാണിജ്യ സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു

  രാജ്യത്ത് പാചക വാതക വിലയിൽ വൻ വർധനവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 106.50 രൂപ വർധിപ്പിച്ചു. കൊച്ചിയിൽ സിലിണ്ടറിന്റെ പുതുക്കിയ വില 2009 രൂപയായി. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ ഇന്ന് മാറ്റം വരുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ ഇതും വർധിപ്പിക്കുമെന്നാണ് സൂചന യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരുന്നു. എന്നാൽ യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിൽ ഇന്ധനവില ഉയരാതെ കേന്ദ്രസർക്കാർ പിടിച്ചുനിർത്തുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കഴിയാൻ കാത്തുനിൽക്കാതെ വാണിജ്യ…

Read More

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തർക്കം ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഒബാമ കെയർ ഉറപ്പു നൽകുന്ന സബ്‌സിഡി ഇല്ലാതാകരുത് എന്നതാണ് ഡമോക്രാറ്റ് നേതാക്കളുടെ പ്രധാന വാദം. വിഷയത്തിൽ ഡമോക്രാറ്റുകളുമായി ചർച്ച നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി അതേസമയം…

Read More

ഇന്ത്യന്‍ ഒളിംപിക്‌സ് ടീമിനെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; താരങ്ങള്‍ ചെങ്കോട്ടയിലെത്തുക വിശിഷ്ടാതിഥികളായി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. ആഘോഷ സമയത്ത് പ്രധാനമന്ത്രി എല്ലാവരേയും നേരിട്ട് കാണുകയും അഭിനന്ദനം അറിയിക്കുയും ചെയ്യും. വിശിഷ്ട അതിഥികളായി ആണ് താരങ്ങള്‍ ചെങ്കോട്ടയില്‍ എത്തുക. ചെങ്കോട്ടയിലെ പരിപാടിക്ക് പിന്നാലെ പ്രത്യേക വിരുന്നിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്കും സംഘത്തിന് ക്ഷണമുണ്ട്.  2020 ടോക്കിയോ ഒളിമ്പിക്‌സില്‍ 18 കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ 228 അംഗ ശക്തമായ സംഘത്തെയാണ് അയച്ചത്. ഇതുവരെ ഇന്ത്യ രണ്ട് മെഡലുകള്‍ നേടിയിട്ടുണ്ട്. ഒരു വെള്ളിയും ഒരു വെങ്കലവും….

Read More