ഓൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, കഴിഞ്ഞ മദ്യനയ രൂപീകരണസമയത്ത് ഈ പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു എന്നാൽ അത് തത്ക്കാലം പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സർക്കാർ എത്തിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. ബെവ്‌കോയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പല ശിപാര്‍ശകളും വരാറുണ്ട്. കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കുകയുള്ളു. വരുമാനവര്‍ധനവിന് പല വഴികളും ആലോചിക്കാറുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തില്‍ കേന്ദ്രീകരിച്ച് മാത്രമേ പ്രവര്‍ത്തനം നടത്തുകയുള്ളു. നിര്‍ബന്ധപൂര്‍വ്വം ഒരുകാര്യവും നടപ്പിലാക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
വരുമാന വർധനവിന് ആവശ്യമായ നടപടികൾ ആലോചിക്കേണ്ടി വരും. നാല് വർഷമായി കേരളം മദ്യത്തിന് വില വർധിപ്പിച്ചിട്ടില്ല. നികുതി ഘടനയിൽ തീരുമാനമായാൽ വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കാൻ കഴിയും. മദ്യം വാങ്ങുന്നയാള്‍ 23 വയസ് കഴിഞ്ഞിരിക്കണം. മദ്യം നല്‍കുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം. ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കായി ബെവ്‌കോ ആപ്പ് തയ്യാറാക്കുമെന്നും ശിപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷം മുമ്പും സര്‍ക്കാരിനോട് ബെവ്‌കോ അനുമതി തേടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.
അതേസമയം, മൊബൈൽ ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കുന്ന പ്രൊപ്പോസൽ ആണ് സർക്കാരിന് മുമ്പിൽ സമർപ്പിച്ചത്. ഇതിനായി ഓൺലൈൻ ആപ്പിന്റെ നിർമ്മാണം അടക്കം ബെവ്‌കോ പൂർത്തിയാക്കി. ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നയാൾക്ക് 23 വയസ് കഴിഞ്ഞിരിക്കണം. മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകി അത് പരിശോധിച്ചതിന് ശേഷമായിരിക്കും മദ്യം നൽകുക. ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം. മദ്യം ഓർഡർ ചെയ്തു കരിഞ്ചന്തയിൽ വിൽക്കുന്നത് ഒഴിവാക്കാൻ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കും.
കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കും. മദ്യ വിതരണത്തിൻ്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും. സർക്കാർ അനുമതി നൽകിയാൽ ഉടൻ ഓൺലൈൻ ഡെലിവറി നടത്താൻ കഴിയും എന്നും അനുമതി നിഷേധിച്ചാൽ ആപ്ലിക്കേഷൻ പണം നൽകി ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാം എന്നും ബെവ്‌കോ എംഡി അർഷിദ അട്ടല്ലൂരി ട്വന്റി ഫോറിനോട് പറഞ്ഞു.