സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന് ഇന്ന് 320 രൂപ വർധിച്ചു

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയായി ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,020 രൂപയായി. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1891.24 ഡോളറായി

Read More

‘പറക്കാന്‍ ആരുടേയും അനുമതി വേണ്ട’;നിഗൂഢ പോസ്റ്റുമായി ശശി തരൂര്‍

മോദി സ്തുതിയെച്ചൊല്ലി പരോക്ഷയുദ്ധം പ്രഖ്യാപിച്ച് ഡോ ശശി തരൂരും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറക്കാന്‍ ആരുടേയും അനുമതി ആവശ്യമില്ലെന്നും ചിറകുകള്‍ നിന്റേതാണെന്നും ആകാശം ആരുടേയും സ്വന്തമല്ലെന്നും ശശി തരൂര്‍ എഴുതി. എന്ത് എഴുതണം എന്ന് ഞാന്‍ തീരുമാനിക്കും എന്ന അര്‍ത്ഥത്തിലാണ് തരൂരിന്റെ പ്രതികരണം. എഴുത്തുകാരി അന്ന ഗൗക്കറുടെ ആസ്‌ക് പെര്‍മിഷന്‍ ടു ഫ്ളൈ എന്ന പുസ്തകത്തിലെ വരികള്‍ കടമെടുത്തുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ്. തുടര്‍ച്ചയായി മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡോ ശശി…

Read More

തെരഞ്ഞെടുപ്പ് ജോലി; ബാങ്ക് സേവനങ്ങള്‍ തടസപ്പെടാൻ സാധ്യത

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്ക്‌ ബാങ്ക് ഓഫീസർമാരെക്കൂടി നിയോഗിച്ചിരിക്കുന്നതിനാൽ പല ബാങ്ക് ശാഖകളിലും സേവനം തടസപ്പെട്ടേക്കുമെന്ന് സൂചന. തിങ്കളാഴ്ചയും ബുധനാഴ്ചയും സേവനം തടസ്സപ്പെടാനാണ് സാധ്യത ഏറെയുള്ളത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ബുധനാഴ്ച ഓൺഡ്യൂട്ടിയും ലഭിക്കുന്നതാണ്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതിനാൽ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പലശാഖകളും പൂർണതോതിൽ പ്രവർത്തിച്ചേക്കില്ല.

Read More

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയിൽ ഐഷാന ഗാർഡന് സമീപം വൈകുന്നേരം 5. 30 ഓടെയാണ് സംഭവം. കൽപ്പറ്റ മണിയങ്കോട് സ്വദേശി വിമൽകുമാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.ഏകദേശം 60 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്

Read More

സ്രാവ് പിടിത്തം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരഹരിക്കുന്നതിന് സിഎംഎഫ്ആര്‍ഐ പഠന സമിതി

ഇന്ത്യയില്‍ സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതിയെ തുടര്‍ന്ന് വിവിധയിനം സ്രാവ്-തിരണ്ടിയിനങ്ങളുടെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി എന്നിവയില്‍ നിയന്ത്രണമുണ്ട്. അവ അപ്രതീക്ഷിതമായി മീന്‍പിടുത്ത വലകളില്‍ കുടുങ്ങുന്നത് ഉള്‍പ്പെടെ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനുമായി പഠനം നടത്തുന്നതിനണ് സമിതി. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കാണുന്നതിന് കമ്മിറ്റി പഠനം നത്തുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍…

Read More

വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിലും കോഴിക്കോടും ചികിത്സയിലിരുന്നവർ മരിച്ചു

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോടും ആലപ്പുഴയിലുമാണ് മരണം. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 72 വയസ്സായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് മരിച്ചത്. 82 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ വീട്ടിൽ വെച്ചാണ് മരണം. കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.

Read More

കണ്ണൂരിലും കൊല്ലത്തും ഐടി പാർക്കുകൾ; സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകളും സ്ഥാപിക്കും

  2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നു. പ്രധാന പ്രഖ്യാപനങ്ങൾ വർക്ക് നിയർ ഹോം പദ്ധതി പ്രോത്സാഹിപ്പിക്കും. പദ്ധതിക്കായി 50 കോടി വകയിരുത്തി. അഭ്യസ്ഥ വിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതി സഹായിക്കും. കൊല്ലത്തും കണ്ണൂരിലുമായി പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും. സ്ഥലമേറ്റെടുക്കാൻ ആയിരം കോടി വകയിരുത്തി. സ്ഥലമേറ്റെടുത്താൽ ഉടൻ നിർമാണം ആരംഭിക്കും. ദേശീയപാത 66ന് സമാന്തരമായി നാല് ഐടി ഇടനാഴികൾ സ്ഥാപിക്കും സംസ്ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്ഥാപിക്കും. ആയിരം…

Read More

ലോക്ക് ഡൗൺ ഇന്ന് മൂന്നാം ദിവസത്തിലേക്ക്; പരിശോധന കൂടുതൽ കർശനമാക്കാൻ പോലീസ്

  സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. ഇന്ന് പ്രവർത്തി ദിനമായതിനാൽ കഴിഞ്ഞ രണ്ട് ദിവസത്തിനെ അപേക്ഷിച്ച് കൂടുതൽ പേർ ഇന്ന് പുറത്തിറങ്ങുമോയെന്ന ആശങ്ക പോലീസിനുണ്ട്. ഇന്ന് പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പുറത്തിറങ്ങാം. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് തുടങ്ങിയവർക്കായി തൊഴിലുടമക്ക് പാസിന് അപേക്ഷിക്കാം. കഴിഞ്ഞ രണ്ട് ദിവസവും ലോക്ക് ഡൗണിനോട് ആളുകൾ സഹകരിക്കുന്നതാണ് കണ്ടത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്താകെ 3065 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്….

Read More

DP World Jobs Vacancies

Dubai Port – DP World Careers DP World Careers creates a diverse workplace, allowing workers to voice their opinions. DP World’s success is founded on its employee’s passion and hard work. This company plays a vital role in helping other companies grow and nations prosper.  It is a global port operating company based in the…

Read More

തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും

  ഗുവഹത്തി: അസമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ പ്ലസ് ടൂ, അവസാന വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്ന് മുതല്‍ 11 വരെയുള്ള ക്ലാസുകളും ഡിഗ്രി ക്ലാസുകളിലെ ആദ്യ ഏഴ് സെമസ്റ്ററുകളും പിജി ആദ്യ വര്‍ഷ ക്ലാസുകളും ഓണ്‍ലൈനായി തന്നെ തുടരും. 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്.

Read More