തിങ്കളാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും

 

ഗുവഹത്തി: അസമില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. തിങ്കളാഴ്ച മുതല്‍ പ്ലസ് ടൂ, അവസാന വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഒന്ന് മുതല്‍ 11 വരെയുള്ള ക്ലാസുകളും ഡിഗ്രി ക്ലാസുകളിലെ ആദ്യ ഏഴ് സെമസ്റ്ററുകളും പിജി ആദ്യ വര്‍ഷ ക്ലാസുകളും ഓണ്‍ലൈനായി തന്നെ തുടരും.

2020 മാര്‍ച്ചില്‍ ലോക്ക്ഡൗണിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചത്.