ലോക്ക് ഡൗൺ ഇന്ന് മൂന്നാം ദിവസത്തിലേക്ക്; പരിശോധന കൂടുതൽ കർശനമാക്കാൻ പോലീസ്

 

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇന്ന് മൂന്നാം ദിവസത്തിലേക്ക്. ഇന്ന് പ്രവർത്തി ദിനമായതിനാൽ കഴിഞ്ഞ രണ്ട് ദിവസത്തിനെ അപേക്ഷിച്ച് കൂടുതൽ പേർ ഇന്ന് പുറത്തിറങ്ങുമോയെന്ന ആശങ്ക പോലീസിനുണ്ട്. ഇന്ന് പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം

അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പുറത്തിറങ്ങാം. വീട്ടുജോലിക്കാർ, ഹോം നഴ്‌സ് തുടങ്ങിയവർക്കായി തൊഴിലുടമക്ക് പാസിന് അപേക്ഷിക്കാം.

കഴിഞ്ഞ രണ്ട് ദിവസവും ലോക്ക് ഡൗണിനോട് ആളുകൾ സഹകരിക്കുന്നതാണ് കണ്ടത്. നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്താകെ 3065 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇ പാസിന് 1,75,125 പേരാണ് ഇതുവരെ അപേക്ഷിച്ചത്. ഇതിൽ എൺപതിനായിരത്തിലേറെ അപേക്ഷകൾ നിരസിച്ചു. പലരും നിസാര ആവശ്യങ്ങൾക്കായാണ് പാസിന് അപേക്ഷിച്ചിരുന്നത്.