വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിലും കോഴിക്കോടും ചികിത്സയിലിരുന്നവർ മരിച്ചു

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോടും ആലപ്പുഴയിലുമാണ് മരണം. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 72 വയസ്സായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

ആലപ്പുഴയിൽ കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് മരിച്ചത്. 82 വയസ്സായിരുന്നു. ഇന്നലെ രാത്രിയോടെ വീട്ടിൽ വെച്ചാണ് മരണം. കഴിഞ്ഞ ദിവസം പനിക്ക് ചികിത്സ തേടിയിരുന്നു. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.