കോട്ടയത്ത് അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

  കോട്ടയം മാർമല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ അഭിഷേകാണ്(28) മരിച്ചത്. കൊച്ചിയിൽ നിന്നുള്ള നേവി സംഘം തീക്കോയി മാർമല അരുവിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കൊച്ചി നേവൽ ബേസിൽ നിന്നുള്ള എട്ടംഗ സംഘമാണ് കോട്ടയത്ത് എത്തിയത്. ഇതിൽ നാല് പേരാണ് കുളിക്കാനിറങ്ങിയത്. അഭിഷേക് ചുഴിയിൽ അകപ്പെടുകയായിരുന്നു.

Read More

ലോക വനിതാ ദിനത്തിൽ കോവിഡ് പോരാളികളെ ഡി എം വിംസ് ആദരിച്ചു

മേപ്പാടി: ലോക വനിതാ ദിനാചാരണത്തിന്റെ ഭാഗമായി ഡിഎം വിംസ് മെഡിക്കൽ കോളേജ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന വനിതകളെ ആദരിച്ചു. ഈ രംഗത്ത് ഗണനീയമായ സ്ഥാനം വഹിച്ചുകൊണ്ട് ആരോഗ്യമേഖലയെ കൂടുതൽ ജനകീയമാക്കിയ ജില്ലയിലെ കോവിഡ് പോരാളികൾക്ക് ഊർജ്ജം പകർന്നുകൊണ്ടിരിക്കുന്ന ഡോ. ആർ രേണുക – ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ സൗമ്യ – ജില്ലാ സർവ്വേല്ലൻസ് ഓഫീസർ, ഡോ മെറിൻ പൗലോസ് – ജില്ലാ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം മേധാവി, ശ്രീമതി ഭാവാനി…

Read More

കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ വാക്‌സിൻ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ  കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഭാര്യ കമലക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിൻ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടു വരണമെന്നും വാക്‌സിനെടുത്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു കൊവിഡ് വാക്‌സിനെതിരെ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ സമൂഹം ഇത് അംഗീകരിച്ചിട്ടില്ല. ആശങ്കയില്ലാതെ, ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരും വാക്‌സിൻ സ്വകീരിച്ച് രോഗപ്രതിരോധം തീർക്കണം. കൊവിഡിനെ ഒത്തൊരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രണ്ടാംഘട്ട വാക്‌സിനേഷൻ തിങ്കളാഴ്ച മുതലാണ് ആരംഭിച്ചത്. ആരോഗ്യമന്ത്രി…

Read More

‘വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം’; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ

സർവകലാശാലകളിലെ സ്ഥിരം വി സി നിയമനത്തിൽ ചാൻസിലറായ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ. മന്ത്രിമാരായ പി രാജീവും ഡോക്ടർ ആർ ബിന്ദുവും രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. താൽക്കാലിക വി സി നിയമനം സുപ്രീംകോടതി ഉത്തരവ് പ്രകാരം എന്നാണ് രാജ്ഭവൻ മറുപടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാർ ​ഗവർണറെ കണ്ടത്. കേരള സർവകലാശാലയിലെ പ്രതിസന്ധിയും കൂടിക്കാഴ്ചയിൽ ചർച്ചയായി. സ്ഥിരം വി സിമാരെ…

Read More

കനത്ത മഴ; സിഡ്‌നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സിഡ്‌നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സിഡ്‌നിയുടെ പ്രധാന ജലസ്രോതസായ വരഗംബ ഡാം വര്‍ഷങ്ങള്‍ക്ക് ശേഷം നിറഞ്ഞുകവിഞ്ഞു. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രധാന റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മിനി ടൊര്‍ണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ…

Read More

മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശം സമൂഹത്തിനാകെ അപമാനകരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. മുല്ലപ്പള്ളിയുടെ പരാമർശം സമൂഹത്തിനാകെ അപമാനകരമാണ്. അങ്ങേയറ്റം പൈശാചികമായ ഒരു കൃത്യത്തെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നതെന്ന് മന്ത്രി ചോദിച്ചു ആക്രമിക്കപ്പെട്ടുന്ന പെൺകുട്ടികളുടെ ജീവൻ രക്ഷിക്കാനും കുറ്റവാളിയെ ശിക്ഷിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ബലാത്സംഗം ഉണ്ടാകുന്നത് സ്ത്രീകൾ ശ്രദ്ധിക്കാത്തതു കൊണ്ടല്ല. വ്യക്തമായ നിർദേശങ്ങൾ നൽകേണ്ടവർ ഇത്തരത്തിൽ പരാമർശം നടത്തുന്നത് സമൂഹത്തിൽ ഭവിഷ്യത്ത് ഉണ്ടാക്കും. പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചതു കൊണ്ട് മാത്രമായില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം മുഴുവൻ…

Read More

ഐപിഎൽ പ്ലേഓഫുകൾ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്

ഈ വർഷത്തെ ഐപിഎൽ പ്ലേഓഫുകൾ അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വച്ച് നടത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾ നടക്കുന്നത്. 1,32,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയമാണ് ഇത്. അഞ്ച് വലിയ ഡ്രസിംഗ് റൂമുകളും ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ, പ്ലേഓഫിലെത്തുന്ന നാല് ടീമുകൾക്കും ബയോ ബബിൾ സുരക്ഷ ഒരുക്കാൻ ഇത് സഹായിക്കും. മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനായി ബിസിസിഐ പരിഗണിക്കുന്നത്…

Read More

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ…

Read More

ഇന്നലെ​ മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍; ‘അപരാജിത’യില്‍ പരാതി പ്രളയം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്​ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ഉൾപ്പെടെ ആറു പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനപീഡന പരാതികൾ അറിയിക്കാൻ​ സ്​റ്റേറ്റ്​ നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനിയെയും ‘അപരാജിത ഓണ്‍ലൈന്‍’ സംവിധാനത്തെയും സജ്ജമാക്കിയാതായി മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇന്നലെ മാത്രം ഇരുന്നൂറോളം പരാതികള്‍ ആണ് അപരാജിതയ്ക്ക് ലഭിച്ചത്. ഏകദേശം 108 പരാതികൾ ഫോണിലൂടെ ലഭിച്ചപ്പോൾ 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഭിച്ച പരാതികളിന്മേല്‍ ഉടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന്​ പൊലീസ്​…

Read More

വയനാട് കൊളഗപ്പാറ ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്

ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക് കൊളഗപ്പാറ എക്‌സ് സര്‍വീസ് കോളനിക്ക് സമീപം ആള്‍ട്ടോ കാറും ഒമ്‌നിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്. ഒമ്‌നിയില്‍ ബത്തേരി സ്വദേശികളായ ഉമ്മര്‍,ഉസ്മാന്‍,മാത്യു,രാജു എന്നിവരാണ് ഉണ്ടായിരുന്നത്.കാറിലുണ്ടായിരുന്ന കാരാപ്പുഴ സ്വദേശികളായ ഇടച്ചേരിതോട്ടത്തില്‍ ബിനു, ഭാര്യ ഷെറിന്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയില്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒമ്‌നിയിലുണ്ടായിരുന്ന രണ്ടുപേരെ ഫയര്‍ഫോഴ്‌സെത്തി…

Read More