ലോക വനിതാ ദിനത്തിൽ കോവിഡ് പോരാളികളെ ഡി എം വിംസ് ആദരിച്ചു

മേപ്പാടി: ലോക വനിതാ ദിനാചാരണത്തിന്റെ ഭാഗമായി ഡിഎം വിംസ് മെഡിക്കൽ കോളേജ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന വനിതകളെ ആദരിച്ചു. ഈ രംഗത്ത് ഗണനീയമായ സ്ഥാനം വഹിച്ചുകൊണ്ട് ആരോഗ്യമേഖലയെ കൂടുതൽ ജനകീയമാക്കിയ ജില്ലയിലെ കോവിഡ് പോരാളികൾക്ക് ഊർജ്ജം പകർന്നുകൊണ്ടിരിക്കുന്ന ഡോ. ആർ രേണുക – ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ സൗമ്യ – ജില്ലാ സർവ്വേല്ലൻസ് ഓഫീസർ, ഡോ മെറിൻ പൗലോസ് – ജില്ലാ സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം മേധാവി, ശ്രീമതി ഭാവാനി തരോൾ – ജില്ലാ നഴ്സിംഗ് ഓഫീസർ,ശ്രീമതി ശാന്തമ്മ – ഹെഡ് നേഴ്സ്, ശ്രീമതി. വിജയകുമാരി – സീനിയർ സ്റ്റാഫ്‌ നേഴ്സ്, യമുന – സ്റ്റാഫ്‌ നഴ്സ് എന്നിവരെയും ജില്ലയിലെ പ്രസവ – സ്ത്രീ രോഗ ചികിത്സാ രംഗത്തെ മുതിർന്നവരായ ഡോ. ഓമന മധുസൂദനൻ, ഡോ. ആലിസ് ജോസ്, ഡോ. ഖാൻ നൂർജഹാൻ, ഡോ ഏലിയാമ വർഗീസ്‌ എന്നിവരെയും, ഡി എം വൈറോളജി ലാബിനു നേതൃത്വം നൽകിവരുന്ന ഡോ. ചമ്പ, ഡോ. ദീപ്തി, സ്റ്റാഫ്‌ നഴ്സ് യമുന, ഡി എം വിംസിലെ കോവിഡ് വാർഡിൽ സേവനമനുഷ്ഠിച്ചു വരുന്ന നേഴ്സുമാരെയും ചടങ്ങിൽ ആദരിച്ചു.

എച്ച് ആർ വിഭാഗം സീനിയർ മാനേജർ ശ്രീമതി സംഗീത സൂസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡീൻ ഡോ. ഗോപകുമാരൻ കർത്താ ഡോ. ശുഭ എന്നിവർ പങ്കെടുത്തു.ശ്രീമതി ശ്രുതി കെ ബി, കീർത്തന, മുഹ്സിന എന്നിവർ നേതൃത്വം നൽകി.