നിമിഷയെ താലിബാൻ മോചിപ്പിച്ചെന്ന വാർത്ത; ദൈവത്തിന് നന്ദി പറഞ്ഞ് ബിന്ദു

 

ഐഎസിൽ ചേർന്ന മലയാളി തീവ്രവാദി നിമിഷ ഫാത്തിമയെ താലിബാൻ മോചിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് നിമിഷയുടെ അമ്മ ബിന്ദു. അഫ്ഗാനിസ്ഥാനിലെ ജയിലിലായിരുന്ന നിമിഷ അടക്കം എട്ട് മലയാളികളെതാലിബാൻ മോചിപ്പിച്ചതായാണ് വാർത്ത. ഇതിന് പിന്നാലെയാണ് താലിബാന്റെ പ്രവൃത്തിയിൽ സന്തോഷം രേഖപ്പെടുത്തി ബിന്ദു രംഗത്തുവന്നത്

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ അറിയില്ല. ദൈവത്തിന് നന്ദി എന്നായിരുന്നു ബിന്ദുവിന്റെ പ്രതികരണം. അഫ്ഗാൻ ജയിലുകളിലായിരുന്ന അയ്യായിരത്തോളം ഐഎസ്, അൽ ഖ്വയ്ദ തീവ്രവാദികളെ താലിബാൻ മോചിപ്പിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ നിമിഷ അടക്കം എട്ട് മലയാളികളുണ്ടെന്നും വാർത്തകൾ വന്നിരുന്നു