Headlines

‘ നിശബ്ദ പ്രചാരണം യുഡിഎഫ് വര്‍ഗീയമായി ഉപയോഗിക്കുന്നു’ ; എ വിജയരാഘവന്‍

നിശബ്ദ പ്രചാരണം വര്‍ഗീയമായി യുഡിഎഫ് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍. വിഷയങ്ങളെ രാഷ്ട്രീയ ഇതരമാക്കുക, വര്‍ഗീയവത്കരിക്കുക എന്നത് സ്ഥിരം യുഡിഎഫ് പദ്ധതിയാണെന്നും അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയോടുള്ള സഹകരണത്തെ കുറിച്ചും എടുത്തു പറഞ്ഞു. ആ സംഘടനയ്ക്ക് പ്രത്യേകം പരിശീലിപ്പിച്ച ഇത്തരം പ്രവര്‍ത്തനം നടത്തുന്ന ആളുകളുണ്ട്. അവരെക്കൂടി യുഡിഎഫ് സ്‌കൂളിലേക്ക് കൂട്ടിച്ചേര്‍ത്ത് അവസാന സമയത്ത് പൂര്‍ണമായി വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ്. യുഡിഎഫ് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രചാരണ രീതിയാണ് ഈ ഘട്ടത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് –…

Read More

സ്വപ്‌നയുടെയും സന്ദീപിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷയും കോടതിയുടെ മുന്നിൽ

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്. സ്വപ്‌നയെയും സന്ദീപിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. എൻ ഐ എയുടെ പത്ത് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും. കേസുമായി ബന്ധപ്പെട്ട് മുൻ ഐടി സെക്രട്ടറി…

Read More

മിനിമം ചാർജ് 12 രൂപയാക്കണം; നവംബര്‍ 9 മുതല്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

  ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധനകൂടി വന്നതോടെ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകളുടെ സയുക്ത സമതി പറയുന്നു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1രൂപയാക്കുക, വിദ്യാർത്ഥിയാത്ര മിനിമം 6 രൂപയും തുടർന്നുള്ള ചാർജ്…

Read More

പെഗാസസ്: ഫോൺ ചോർത്തിയോ എന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ

  പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നോ എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ. സർക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതിക്ക് വേണമെങ്കിൽ ഇക്കാര്യങ്ങൾ അന്വേഷിച്ച് തീർപ്പാക്കാമെന്നും കേന്ദ്രം പറഞ്ഞു എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ നിയമവിരുദ്ധമായി ഫോൺ ചോർത്തൽ നടന്നോ എന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതിലൂടെ ലഭിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിൽ ഏത് സോഫ്റ്റ് വെയർ ഉപയോഗിച്ചുവെന്ന് പറയാനാകില്ലെന്നാണ്…

Read More

റഷ്യയിലെ പെം സര്‍വകലാശാലയില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു

  മോസ്‌കോ: റഷ്യയിലെ പെം സര്‍വകലാശാല കാമ്പസില്‍ അജ്ഞാതന്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി ആളുകള്‍ക്ക് പരിക്ക്. അക്രമി വെടിയുതിര്‍ത്തതോടെ പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ ജനാലകളിലൂടെ പുറത്തേക്ക് ചാടി. ഇത്തരത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത് സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ഥിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ടെങ്കിലും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. വെടിവെച്ചതിനുശേഷം ജനല്‍ വഴി പുറത്തേക്ക് ചാടിയ ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

Read More

വയനാട് ജില്ലയില്‍ 1224 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.28

  വയനാട് ജില്ലയില്‍ ഇന്ന് (28.08.21) 1224 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 649 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.28 ആണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 1221 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 95146 ആയി. 85987 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 7567 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6025 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സ്വർണവില ഉയർന്നു; പവന് ഇന്ന് വർധിച്ചത് 200 രൂപ

തുടർച്ചയായ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇതോടെ 37,800രൂപയായി. 4724 രൂപയാണ് ഗ്രാമിന്റെ വില ആഗസ്റ്റിൽ പവന്റെ വില 42,000 രൂപ വരെ എത്തിയിരുന്നു. പിന്നീട് 4400 രൂപ വരെ കുറഞ്ഞ് 37,600 രൂപയിലെത്തി. നാല് ദിവസത്തെ തുടർച്ചായ കുറവിന് ശേഷമാണ് ഇന്ന് വർധനവുണ്ടായത്

Read More

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി

ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ നാലുവയസുകാരിയെ പുലി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ഓംപോറ ഹൗസിങ് കോളനിലെ വീട്ടുമുറ്റത്തുനിന്ന് നാലുവയസുകാരിയായ അദാ ഷകിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ പ്രദേശത്തെ വനമേഖലയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാവിയില്‍ ഇത്തരം വന്യമൃഗ ആക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കുന്നതിനായി ഡെപ്യൂട്ടി കമീഷണര്‍ ശഹ്ബാസ് മിര്‍സ മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരുടെ യോഗം വിളിച്ചു.

Read More

ബംഗളൂരുവിൽ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ ; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണങൾ. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി അതേസമയം കൊവിഡ് പരിശോധന നെഗറ്റീവാണ്. രാജ്യത്ത് ഇതുവരെ 8848 പേരാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

Read More

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 120 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ചൊവ്വാഴ്ച പവന് 120 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ വില 37800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.   ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1892.51 ഡോളറായി. ദേശീയവിപണിയിൽ 10 ഗ്രാം തനി തങ്കത്തിന് 0.22 ശതമാനം കുറഞ്ഞ് 50,953 രൂപയായി.

Read More