ഇടക്കാല ഉത്തരവ് തുടരും: മുല്ലപ്പെരിയാറിൽ നവംബർ 30ന് ജലനിരപ്പ് 142 അടിയായി ഉയർത്താം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ഇതോടെ നവംബർ 30ന് ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്‌നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയിൽ വ്യക്തമാക്കി

ഒക്ടോബർ 28നായിരുന്നു ഇടക്കാല ഉത്തരവ്. അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. അന്തിമ തീരുമാനമുണ്ടാകും വരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന് സുപ്രീം കോടതിയിൽ കേരലം ആവശ്യപ്പെട്ടു. നിലവിൽ വിശദമായി പരിഗണിക്കുന്ന രണ്ട് കേസുകളുടെ വാദം കേൾക്കൽ പൂർത്തിയായ ശേഷം മുല്ലപ്പെരിയാർ ഹർജികൾ കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.