മഞ്ഞിൽ പുതഞ്ഞ് വിമാനങ്ങൾ; യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചിട്ടു

  കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്താംബൂൾ വിമാനത്താവളം അടച്ചു. മഞ്ഞുവീഴ്ചയിൽ വിമാനത്താവളത്തിലെ കാർഗോ ടെർമിനൽ തകർന്നുവീണു. ആർക്കും പരുക്കില്ല. യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങൾ പറക്കാനാകാതെ വിമാനത്താവളത്തിൽ നിരന്ന് കിടക്കുകയാണ് തുർക്കിയുടെ തിരക്കേറിയ നഗരം കൂടിയാണ് ഇസ്താംബൂൾ. മഞ്ഞുവീഴ്ചയിൽ നിരവധി കാറുകളാണ് റോഡിൽ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചത്. ഇസ്താംബൂൾ നഗരത്തിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് ഗവർണർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ഷോപ്പിംഗ് മാളുകൾ അടച്ചുപൂട്ടി. ഫുഡ് ഡെലിവറികളും…

Read More

കിടങ്ങൂരിൽ 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമം; 20കാരൻ അറസ്റ്റിൽ

  കോട്ടയം കിടങ്ങൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡന ശ്രമം. കാഞ്ഞിരക്കാട് പ്രസാദ് വിജയൻ എന്ന 20കാരനാണ് പിടിയിലായത്. മക്കൾ വിവാഹ ശേഷം മാറി താമസിക്കുന്നതിനാൽ വൃദ്ധ ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രസാദ് വിജയൻ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലപ്രയോഗത്തിൽ പരുക്ക് പറ്റിയ വയോധിക ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രസാദ് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ…

Read More

കെ സുന്ദരയെ അറിയില്ല; മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കെ സുരേന്ദ്രൻ

  മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേസിൽ സുരേന്ദ്രനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കോഴ നൽകിയെന്ന് പറയുന്ന കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ മൊഴി നൽകി. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിടിച്ചു എന്ന് സുന്ദര പറയുന്ന താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജാരായത് നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതു കൊണ്ടാണ്്. അറിയാവുന്ന വിവരങ്ങൾ കൈമാറിയെന്നും സുരേന്ദ്രൻ…

Read More

ജപ്പാൻ തീരത്ത് ചരക്കുകപ്പൽ നടുവെ പിളർന്ന് രണ്ടായി; എണ്ണ കടലിൽ ചോരുന്നു

ജപ്പാൻ തീരത്ത് ചരക്കുകപ്പൽ മണൽത്തിട്ടയിൽ ഇടിച്ച് രണ്ടായി പിളർന്നു. ക്രിംസൺ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി. ഹച്ചിനോഹെ തുറുമുഖത്തിനടുത്താണ് അപകടം സംഭവിച്ചത് കപ്പലിൽ നിന്ന് ചോർന്ന എണ്ണ കടലിൽ 24 കിലോമീറ്റർ പരിധിയിൽ പരന്നിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി

Read More

GE Jobs 2022- General Electric Careers UAE (Many Opportunities)

GE- General Electric Company Middle East is looking for candidates for their Power and Energy sectors. Here you will find all the GE Jobs and you can apply for these at the General Electric Careers site, directly from here. Organization Name General Electric (GE) Job Location Across UAE Nationality Selective (Update) Education Equivalent Degree Experience Mandatory Salary Range…

Read More

ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; പരീക്ഷകൾ ഇന്ന് ആരംഭിക്കും

  സംസ്ഥാനത്തെ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മൊത്തം 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ. ഇന്നാണ് പരീക്ഷകൾ ആരംഭിക്കുന്നത്. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതും. ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ…

Read More

നേമത്തെ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുരളീധരൻ; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെ മുരളീധരൻ എംപി. വാർത്തകൾ അടിസ്ഥാനരഹിതമാണ്. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ഏഴാം തീയതി ഡൽഹിയിലേക്ക് പോയാൽ നോമിനേഷൻ തീയതിക്ക് ശേഷം മാത്രമേ മടങ്ങിയെത്തൂവെന്നും മുരളീധരൻ പറഞ്ഞു നേമത്ത് മുതിർന്ന നേതാവിനെ നിർത്തണമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതേ തുടർന്നാണ് മുരളിയെ നേമത്ത് പരിഗണിക്കുന്നതായി വാർത്തകൾ വന്നത്. കേരളത്തിൽ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമം. ബിജെപി ഇത്തവണ ഒ രാജഗോപാലിന് പകരം…

Read More

അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകും; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെറിയ രോഗലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. വീട്ടിൽ ആർക്കെങ്കിലും ലക്ഷണമുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ…

Read More

ബളാൽ ആൻമരിയ കൊലപാതകം; ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കാസർകോട് ബളാൽ ആൻമരിയ കൊലക്കേസ് പ്രതി ആൽബിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഐസ്‌ക്രീമിൽ വിഷം ചേർത്ത് കുടുംബാംഗങ്ങളെ കൂട്ടക്കൊലപാതകത്തിന് ഇരയാക്കുകയായിരുന്നു ആൽബിന്റെ ലക്ഷ്യം. സഹോദരി ആൻമരിയ മാത്രമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് ബെന്നി അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആൽബിൻ കൊലപാതകത്തിനുള്ള ശ്രമം നടത്തിയത്. കുടുംബസ്വത്തായ നാലരയേക്കർ സ്ഥലം കൈക്കലാക്കി വിറ്റ് നാട് വിടുകയായിരുന്നു ലക്ഷ്യം. അതേസമയം മതിയായ ചികിത്സ ലഭിക്കാത്തതാണ് ആനി ബെന്നിയുടെ മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. മഞ്ഞപ്പിത്തമെന്ന് കരുതി…

Read More

പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

പെരിയ ഇരട്ട കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് വാർഡ് പിടിച്ചെടുത്തത്. സിഎം ഷാസിയ അഞ്ഞൂറിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ കൊലപാതകം തന്നെയായിരുന്നു ഇത്തവണയും കല്യോട്ടെ ചർച്ചാവിഷയം. ഇത്തവണ പഞ്ചായത്ത് പിടിച്ചെടുക്കുമെന്നും യുഡിഎഫ് പറഞ്ഞിരുന്നു.

Read More