മഞ്ചേശ്വരം കോഴക്കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേസിൽ സുരേന്ദ്രനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കോഴ നൽകിയെന്ന് പറയുന്ന കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ മൊഴി നൽകി. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ ഒപ്പിടിച്ചു എന്ന് സുന്ദര പറയുന്ന താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു
ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജാരായത് നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതു കൊണ്ടാണ്്. അറിയാവുന്ന വിവരങ്ങൾ കൈമാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ ഡി വൈ എസ് പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂർ നേരം സുരേന്ദ്രനെ ചോദ്യം ചെയ്തു.
മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥിയായിരുന്നു സുന്ദര. ഇയാളുടെ നാമനിർദേശ പത്രിക പിൻവലിക്കാനായി രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും സുരേന്ദ്രൻ നൽകിയെന്നാണ് വെളിപ്പെടുത്തലുണ്ടായത്.