രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത് എത്തും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. കൊച്ചിയിൽ നിന്ന് രാവിലെ 11.05ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 11.30ന് പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ,. കേന്ദ്രസഹമന്ത്രി വി മുരളീധരൻ, മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം രാഷ്ട്രപതി പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും.

രാത്രി രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ രാവിലെ 10.20ന് ഡൽഹിക്ക് മടങ്ങും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.