‘പച്ചനുണകളുടെ സമാഹാരം; അതിദരിദ്ര മുക്ത പ്രഖ്യാപനം ദോഷകരമായി മാറും; നടക്കുന്നത് പിആര് പ്രൊപ്പഗണ്ട’; വിഡി സതീശന്
കേരളത്തെ അതി ദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സര്ക്കാരിനെ വിമര്ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സര്ക്കാരിന്റെ കണ്ടെത്തല് ദരിദ്രരില് അതീവ ദരിദ്രര് 5,950,000 എന്നാണ്. ഒരു സുപ്രഭാതത്തില് 64,000 ആയി മാറി. എന്ത് പ്രഖ്യാപനമാണിതെന്ന് വിഡി സതീശന് ചോദിച്ചു. ഈ പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷകരമായി ബാധിക്കുമെന്നും കേന്ദ്ര സര്ക്കാര് പ്രഖ്യാപിക്കുന്ന പദ്ധതിയില് നിന്ന് കേരളം പുറത്താകുമെന്ന് വിഡി സതീശന് പറഞ്ഞു. ഇപ്പോള് കേന്ദ്രത്തിന് മുന്നില് അതീവ ദരിദ്രര് ഇല്ലാത്ത സ്ഥിതിയാകുമോയെന്ന് വിഡി…
