ചെന്നൈ: മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ചെന്നൈ നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് ശേഷം ശക്തമായ മഴയോ കാറ്റോ ഇല്ല. എന്നാൽ, പ്രധാന റോഡുകളിൽ അടക്കം വെള്ളക്കെട്ടു തുടരുകയാണ്.
കാലാവസ്ഥ മെച്ചപ്പെട്ടതോടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിംഗിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണവും നീക്കി. തമിഴ്നാടിന്റെ 90 ശതമാനം മേഖലകളിലും ഇപ്പോൾ മഴ മുന്നറിയിപ്പില്ലെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.