ഒമിക്രോൺ വ്യാപനം: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ

  കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നതിനിടെ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്‌സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ റിസ്‌ക് പട്ടികയിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ കർശന പരിശോധനകൾക്കും നിരീക്ഷണത്തിനും വിധേയമാക്കും. ഊർജിത നടപടി, സജീവ നിരീക്ഷണം, വാക്‌സിനേഷൻ കൂടുതൽ പേരിലേക്ക് എത്തിക്കൽ, കൊവിഡ് അനുയോജ്യ പെരുമാറ്റം എന്നിവ…

Read More

സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം: അഭ്യർത്ഥനയുമായി മന്ത്രി വി ശിവന്‍കുട്ടി

  തിരുവനന്തപുരം: സ്‌കൂള്‍ബസ് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ ബസുകൾ മോട്ടോർവാഹന വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കമെന്നും എന്നാൽ ഒന്നര വർഷമായി ഓടാതെ കിടക്കുന്ന ബസുകൾക്ക് അറ്റകുറ്റ പണികൾ തീർത്ത് ഫിറ്റ്നസ് നേടുക എന്ന വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ബസ് അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് ഉറപ്പാക്കാൻ നാട്ടുകാർ സഹായിക്കണമെന്നും നാട്ടുകാരുടെ സഹായത്താൽ എല്ലാവരും ഒന്നിച്ച് നിന്നാൽ ബസിന് വരുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാനാകുമെന്നും…

Read More

വാട്‌സ് ആപ്പ് വഴി ഫോര്‍വേര്‍ഡ് മെസേജുകള്‍ വരാറുണ്ടോ; അറിഞ്ഞിരിക്കേണ്ട അഞ്ച് വസ്തുതകള്‍

കാലിഫോര്‍ണിയ: വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന ഫോര്‍വേര്‍ഡ് മെസേജുകള്‍ മിക്കതും ഗ്രൂപ്പ് ചാറ്റുകളിലാവും പ്രത്യക്ഷപ്പെടുക. ഏതെങ്കിലും ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ മറ്റൊരു വ്യക്തിയിലേക്കോ ഗ്രൂപ്പിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേര്‍ഡ് ചെയ്യാനാകും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന മെസേജുകള്‍ക്ക് മുകളില്‍ ‘ഫോര്‍വേഡ്’ എന്ന് ലേബല്‍ ചെയ്തിട്ടുണ്ടാകും. ഇതുവഴി ആ മെസേജ് അയയ്ക്കുന്ന ആള്‍ തയാറാക്കിയതാണോ അതോ മറ്റാരെങ്കിലും വഴി വന്നതാണോയെന്ന് എളുപ്പം മനസിലാക്കാന്‍ സാധിക്കും.

Read More

സുരക്ഷിതരായി എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണം ;വയനാട് ജില്ലാ കളക്ടർ ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന വോട്ടെടുപ്പില്‍ അവസാന ഒരു മണിക്കൂറില്‍ കോവിഡ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ്. ഇവര്‍ സ്വന്തം വാഹനങ്ങളിലാണ് പോളിങ് ബൂത്തുകളില്‍ എത്തേണ്ടത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും നേരിട്ട് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി പോളിങ് ഓഫീസര്‍മാര്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ ചികിത്സയില്‍…

Read More

എക്സ്പോ 2020 ദുബായ് സന്ദർശനം: ഒക്ടോബർ പാസ്സിനായുള്ള തിരക്കേറുന്നു

  ദുബായ്: ക്സ്പോ 2020 ദുബായ് സന്ദർശനത്തിനായി ഒരുക്കിയ ഒരു പ്രത്യേക ഓഫർ ഒക്ടോബർ പാസ്സിന് ഏറെ തിരക്കേറുന്നു. അടുത്തയാഴ്ച ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഇവന്റിന് മുമ്പായി പ്രത്യേക ഓഫർ ടിക്കറ്റുകളുടെ ആവശ്യം വർദ്ധിക്കുകയാണ്. കാരണമെന്തെന്നാൽ എക്സ്പോയുടെ ഒരു ദിവസത്തെ പ്രവേശന നിരക്കിന് തുല്യമായ 95 ദിർഹത്തിന് 31 ദിവസം 192 രാജ്യ പവലിയനുകളിലായി, പ്രതിദിനം 60 തത്സമയ പരിപാടികളും 200 ലധികം ഭക്ഷണ പാനീയ ഔട്ട് ലെറ്റുകളുമെല്ലാം ആസ്വദിക്കാൻ കഴിയുമെന്നത് തന്നെയാണ് ഈ…

Read More

ലോക ഒന്നാം നമ്പർ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി 25ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു

കായിക ലോകത്തിന് ഞെട്ടൽ സമ്മാനിച്ച് ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25ാം വയസ്സിലാണ് ഓസ്‌ട്രേലിയൻ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഓപൺ കിരീടം സ്വന്തമാക്കി രണ്ട് മാസത്തിനുള്ളിലാണ് ആഷ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത് കൂടുതലായി ഒന്നും നൽകാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം. ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആഷ്‌ലി പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് തീരുമാനം എടുത്തതെന്നും ആഷ്‌ലി പറയുന്നു 2019ൽ…

Read More

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, തൃശൂര്‍ 530, കോട്ടയം 446, കൊല്ലം 379, കണ്ണൂര്‍ 335, പത്തനംതിട്ട 301, ഇടുക്കി 262, വയനാട് 209, പാലക്കാട് 199, മലപ്പുറം 191, ആലപ്പുഴ 181, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ…

Read More

ശബരിമല തുലാമാസ പൂജ: പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി

ശബരിമലയിൽ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവിടേക്കുള്ള ജീവനക്കാരെ നിയോഗിച്ചു. തീർഥാടകരെ പമ്പയിൽ കുളിക്കാൻ അനുവദിക്കില്ല. കുളിക്കാനായി പ്രത്യേക ഷവറുകൾ സജ്ജമാക്കിയിട്ടുണ്ട്   നാളെയാണ് നട തുറക്കുന്നത്. ദർശനം സുഗമമായി നടക്കും. വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്ക് ഒരു ദിവസം ദർശനത്തിനെത്താം. 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും കരുതണം. പത്ത് വയസ്സിനും 60 വയസ്സിനും ഇടയിൽ…

Read More

സമരം നടത്തുന്ന റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ചക്ക് സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എഐവൈഎഫ്. ചർച്ച നടത്തി സർക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. യുവജനങ്ങൾക്ക് വേണ്ടി സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു. നേരത്തെ സിപിഐയും സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത നിലപാടിനെ വിമർശിച്ചിരുന്നു സമരം ഇന്ന് 21ആം ദിവസത്തിലേക്ക്…

Read More

സംസ്ഥാനത്തെ മദ്യശാലകൾ തുറന്നു; സാമൂഹിക അകലം പാലിച്ച് മദ്യം വാങ്ങാൻ ആളുകളുടെ നീണ്ട നിര

  കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു മാസത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സംസ്ഥാനത്തെ മദ്യശാലകൾ വീണ്ടും തുറന്നു. രാവിലെ ഒമ്പത് മണിക്കാണ് ബീവറേജസ്, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. വലിയ തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. അതേസമയം സാമൂഹിക അകലമൊക്കെ പാലിച്ചാണ് ആളുകൾ വരി നിൽക്കുന്നത് 11 മണിയോടെ ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നു പ്രവർത്തിക്കും. ഔട്ട്‌ലെറ്റുകളിലും ബാറുകളിലും പോയി മദ്യം നേരിട്ട് വാങ്ങാം. മൊബൈൽ ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതില്ല. അതേസമയം സാമൂഹിക അകലം…

Read More