ഭർത്താവ് തൂങ്ങിമരിച്ച വിവരം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ച് മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് പനത്തുറ ജി ജി കോളനിയിൽ താമസിക്കുന്ന ഐശ്വര്യ, ഇവരുടെ സഹോദരി ശാരിമോൾ എന്നിവർ മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാറിടിച്ച് റോഡിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐശ്വര്യ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരിച്ചു. ശാരിമോൾ ചികിത്സക്കിടെ അർധരാത്രിയോടെയാണ് മരിച്ചത്.
ഐശ്വര്യയുടെ ഭർത്താവ് നെടുമങ്ങാടാണ് താമസം. ഇയാൾ താമസ സ്ഥലത്ത് തൂങ്ങിമരിച്ചെന്ന വിവരം അറിഞ്ഞാണ് ഐശ്വര്യയും ശാരിമോളും ബസ് കയറാനായി ബൈപ്പാസിലെത്തിയത്.