ഐഎസ്എൽ ഫൈനലിന് ബൈക്കിൽ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികൾ ലോറിയിടിച്ച് മരിച്ചു

 

ഐഎസ്എൽ ഫൈനൽ കാണുന്നതിനായി ഗോവയിലേക്ക് ബൈക്കിൽ പോയ യുവാക്കൾ ലോറിയിടിച്ച് മരിച്ചു. മലപ്പുറം സ്വദേശികളായ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവരാണ് മരിച്ചത്. കാസർകോട് ഉദുമക്ക് സമീപം പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

ഹൈദരാബാദ് എഫ് സി താരം അബ്ദുൽ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്ന് സൂചനയുണ്ട്. അപകട ശേഷം പോലീസ് ഇവരുടെ ഫോണിൽ നിന്ന് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് വിവരങ്ങൾ ലഭിച്ചത്.