കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് ഇയാളുടെ ജാമ്യാപേക്ഷ തള്ളുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഹർജി തള്ളിയത്. കസ്റ്റംസിന്റെ വാദങ്ങൾ അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. കേസിലെ സുപ്രധാന വിവരങ്ങൾ സീൽഡ് കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Read More

2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: 2021ന് മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നത് എല്ലാവര്‍ക്കും ഒരേപോലെ വാക്‌സിന്‍ ലഭ്യമാക്കുകയാണ് സംഘടയുടെ ലക്ഷ്യമെന്നും എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. ലോകത്തെ മിക്ക വാക്‌സിന്‍ പരീക്ഷണങ്ങളും നിര്‍ണായകമായ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ല. അടുത്തവര്‍ഷം ആരംഭത്തില്‍ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ടവരെന്നോ പണക്കാരെന്നോ ഇല്ല. എല്ലാവര്‍ക്കും ഒരുപോലെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More

കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ക്രിസ്റ്റ്യാനോയും മെസിയും

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആശുപത്രികൾക്ക് സംഭാവന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. തൻ്റെ ഏജൻ്റ് ജോർജ് മെൻഡസിനൊപ്പമാണ് ക്രിസ്റ്റ്യാനോ സംഭാവന നൽകിയത്. ഇവർക്കൊപ്പം മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന പോർച്ചുഗലിലെ ആശുപത്രികൾക്കാണ് ക്രിസ്റ്റ്യാനോയും മെൻഡസും സഹായം നൽകിയത്. ആശുപത്രിയിലെ രണ്ട് കൊവിഡ് 19 വാർഡുകൾക്ക് വേണ്ട സാധനങ്ങൾ ഇവർ നൽകി. ഒരു മില്ല്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങളാണ് ഇവർ…

Read More

ഇന്ത്യയില്‍ രണ്ട് ടെലികോം കമ്പിനികള്‍ മാത്രം ശേഷിക്കും: ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

രാജ്യത്തെ ടെലികോം മേഖല മുകേഷ് അംബാനിയുടെ ജിയോ കീഴടക്കിയതോടെ കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ടെലികോം കമ്പനികളും വലിയ നഷ്ടത്തിലാണ്. മിക്ക കമ്പനികളും ലക്ഷം കോടികളുടെ കടത്തിലാണ്. വരിക്കാരുടെ എണ്ണം കുറയുകയും നിരക്കുകള്‍ താഴ്‌ത്തേണ്ടിയും വന്നതോടെ മിക്ക കമ്പനികളും പ്രതിസന്ധിയിലാണ്. എന്നാല്‍, നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ നിലനില്‍ക്കൂ എന്നാണ് എയര്‍ടെല്‍ പറയുന്നത് രണ്ട് ടെലികോം കമ്പനികള്‍ മാത്രമേ വരും നാളുകളില്‍ നിലനില്‍ക്കൂവെന്ന് എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി…

Read More

മത്തി കൊളസ്‌ട്രോളിനെ കുറക്കുന്നു: അറിയാം ആരോഗ്യഗുണങ്ങൾ

  മത്സ്യത്തിന്റെ കാര്യത്തില്‍ മത്തി തന്നെയാണ് രാജാവ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളം മത്തിയില്‍ ഉണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മത്തി കഴിക്കുന്നത് നല്ലതാണ്.എന്നാല്‍ പലപ്പോഴും മത്തി കഴിക്കുന്നതിനേക്കാള്‍ മത്തി വെക്കുന്ന കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത്. നല്ല കുടംപുളിയിട്ട മത്തിക്കറി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എന്തൊക്കെ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നോക്കാം. ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി.ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി…

Read More

24 മണിക്കൂറിനിടെ 2.63 ലക്ഷം പേർക്ക് കൊവിഡ്, 4329 മരണം; 4.22 ലക്ഷം പേർക്ക് രോഗമുക്തി

  തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിിടെ 2,63,533 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 17,853 രോഗികളുടെ കുറവാണുണ്ടായിരിക്കുന്നത് ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,52,28,996 ആയി. നിലവിൽ 33,53,765 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 4,22,436 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന രോഗമുക്തി നിരക്കാണിത് 24 മണിക്കൂറിനിടെ 4329 പേർ കൊവിഡ് ബാധിച്ച് മരിച്ചു….

Read More

മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് മരണപ്പെട്ടു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫിന്റെ മാതാവ് അഫ്‌സത്ത് പുത്തലോന്‍ മരണപ്പെട്ടു. കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്.

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്, ഓർഡിനൻസിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചത് തിരികെ നൽകാനും തീരുമാനമായി. പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം രോഗം സ്ഥിരീകരിച്ചാൽ എന്ത് ചെയ്യാമെന്ന കാര്യവും ചർച്ചയായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു വോട്ടെടുപ്പിന്റെ സമയം…

Read More

ധോണിയും കോഹ്‌ലിയും ‘ഭായി ഭായി’; ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

ഇന്ത്യന്‍ കളിപ്രേമികളില്‍ ധോണിക്കും കോഹ്‍ലിക്കുമുള്ള  അത്രയും ആരാധകവൃദ്ധം മറ്റ് താരങ്ങള്‍ക്കുണ്ടോ എന്നത് സംശയമാണ്. ഇരുവരും ഒരുമിച്ച് കളിക്കുമ്പോഴും എതിര്‍ചേരിയില്‍ വരുമ്പോഴുമെല്ലാം ആവോളം ഫാന്‍ഫൈറ്റുകള്‍ നടക്കാറുണ്ട്. ഇപ്പോള്‍ ഐ.പി.എല്‍ പൂരം തുടങ്ങിയതുമുതല്‍ വീണ്ടും ഫാന്‍ഫൈറ്റുകള്‍ സജീവമാണ്. എന്നാല്‍ അതിനിടയില്‍ ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍നായകന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സിന്‍റെയും നിലവിലെ നായകനായ കോഹ്‍ലിയുടെ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്സിന്‍റെയും മത്സരമായിരുന്നു. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരട്ടി ആവേശത്തിലാകുന്ന ക്രിക്കറ്റ് പ്രേമികളെ…

Read More

സ്വർണവിലയിൽ ചാഞ്ചാട്ടം; സംസ്ഥാനത്ത് പവന് ഇന്ന് 160 രൂപ കുറഞ്ഞു

  സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻരെ വില 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ട്. ഡോളറിന്റെ മൂല്യത്തിൽ ഇടിവുണ്ടായതാണ് സ്വർണവിലയെയും ബാധിച്ചത്. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 47,640 രൂപയായി.

Read More