Headlines

സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോയമ്പത്തൂരിൽ നിന്നും വന്ന കുപ്പാടി സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇവർ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നും കഴിഞ്ഞദിവസം മുത്തങ്ങ വഴി എത്തി ബത്തേരിയിൽ ക്വാറൻ്റിനിൽ കഴിഞ്ഞിരുന്ന ആൾക്കാണ് മറ്റൊരു പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ 40 കാരനും കോവിഡ് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട് . എന്നാൽ ഇവർക്കൊന്നും സമ്പർക്കം ഇല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വകുപ്പ്…

Read More

ഷാഫിക്കും ശബരിനാഥനും ദേഹാസ്വസ്ഥ്യം; സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എംഎൽഎമാരും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് ദേഹാസ്വസ്ഥ്യം. രണ്ട് ദിവസമായി ഇവരുടെ നില സുഖകരമല്ല. ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച നടത്തുകയാണ്. സർക്കാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ…

Read More

വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: വനിതാ ദന്തഡോക്‌ടറെ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ. സോനയെ ക്ലിനിക്കിലെത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെയാണ് ചോറ്റാനിക്കരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്‌ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം…

Read More

വില കുറച്ച് എണ്ണ തരാം; മോഹനവാഗ്ദാനവുമായി റഷ്യൻ കമ്പനികൾ: പ്രതികരണമില്ലാതെ ഇന്ത്യ

  ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ഉപരോധം മൂലം വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതോടെ ഇന്ത്യയ്ക്ക് എണ്ണവിലയില്‍ വലിയ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍. ബ്രെന്റ് ക്രൂഡ് വിലയിലും 25മുതല്‍ 27ശതമാനം വരെ കുറച്ച് ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ കമ്പനികളുടെ വാഗ്ദാനം. റഷ്യന്‍സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള, ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന റോസ്നെഫ്റ്റാണ് കൂടുതല്‍ ഇളവുകള്‍ വാഗ്ദാനംചെയ്തത്. എണ്ണയ്ക്ക് വില ഭീമമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ ഈ വാഗ്ദാനം മോഹിപ്പിക്കുന്നതാണ്. എന്നാല്‍, പണം കൈമാറ്റം വെല്ലുവിളിയായതിനാല്‍  ഇന്ത്യ ഇതിനോട്…

Read More

ആർത്തവ വേദനയ്ക്ക് ഇനി പരിഹാരം

ആർത്തവ കാലത്തെ വയറു വേദന ഏവരെയും അലട്ടുന്ന ഒന്നാണ്. അതിന് പലതരം പ്രതിവിധികൾ നമുക്ക് ചുറ്റിനുമുണ്ട്. തുളസി, പുതിന തുടങ്ങിയവ ആര്‍ത്തവ വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. 10 പുതിനയില, ഒരു പിടി തുളസിയിലെ എന്നിവ ഒരുമിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലിട്ട് അത് തിളപ്പിച്ച് ആറ്റി കുടിയ്ക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്താല്‍ ആര്‍ത്തവവേദനയ്ക്ക് ആശ്വാസമാകും. ഇഞ്ചി നല്ലൊരു നാട്ടുമരുന്നാണ്. സ്ത്രീകളിലെ ആര്‍ത്തവ സമയത്തുണ്ടാകുന്ന വേദനയെ ഇല്ലാതാക്കാന്‍ ഇഞ്ചി നീര് വളരെ ഫലപ്രദമാണ്. ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിയ്ക്കുന്നത് ആര്‍ത്തവ…

Read More

സാഫ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ ചുണക്കുട്ടികൾ, നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് കിരീടം നേടിയത്

മാല്‍ഡീവ്സ് : ഒരു ഇടവേളയ്ക്ക് ശേഷം സാഫ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ മാല്‍ഡീവ്സില്‍ നടന്ന ഫൈനലില്‍ നേപ്പാളിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ സാഫ് കപ്പ് സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളുമായി ഇന്ത്യയെ മുന്നില്‍ നിന്നു നയിച്ചു. രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്നു ഗോളുകളും പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49ആം മിനുട്ടില്‍ ആയിരുന്നു ഛേത്രി ഇന്ത്യക്ക് ലീഡ് നല്‍കിയത്. പ്രിതം കോട്ടാല്‍ നല്‍കിയ ക്രോസ് ഒരു…

Read More

കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​ത് സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​ൻ: ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ​നി​ന്നു ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കാ​നാ​ണു സം​സ്ഥാ​ന​ത്തു കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി​യ​തെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ. ആള്‍ക്കൂട്ട സമരങ്ങളാണ് കൊവിഡ് രോഗം വര്‍ധിക്കാന്‍ കാരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.   ജനുവരിയിലാണ് സംസ്ഥാനത്ത് ആദ്യ കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് പരമാവധി ടെസ്റ്റുകള്‍ നടത്തുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നതുമാണ്. എന്നാല്‍ അത് നടന്നില്ല- ഹസന്‍ പറഞ്ഞു. അന്ന് ഐ.എം.എ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസ് വിവാദം…

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസീസ് 294ന് പുറത്ത്; ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 294 റൺസിന് പുറത്തായി. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ നാല് റൺസ് എടുത്തിട്ടുണ്ട്. ടെസ്റ്റിന്റെ അവസാന ദിനമായ നാളെ 324 റൺസ് എടുത്താൽ ഇന്ത്യക്ക് ജയത്തോടൊപ്പം പരമ്പരയും സ്വന്തമാക്കാം. ആവേശകരമായ അന്ത്യമാണ് ബ്രിസ്‌ബേൻ ടെസ്റ്റിലും കാത്തിരിക്കുന്നത്. നാളത്തെ ആദ്യ സെഷൻ ഇതോടെ നിർണായകമാകും. രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. നാളെ അദ്യ സെഷൻ അവസാനിക്കുന്നതോടെ ഇന്ത്യ ജയത്തിനാണോ സമനിലക്കാണോ ശ്രമിക്കുന്നതെന്ന്…

Read More

കല്‍പറ്റ ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്ററില്‍ തീപ്പിടിത്തം

കല്‍പറ്റ നഗരത്തില്‍ പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന പലവ്യഞ്ജന-സ്റ്റേഷനറി മൊത്ത-ചില്ലറ വ്യാപാര സ്ഥാപനമായ ഗോള്‍ഡന്‍ ഹൈപ്പര്‍ സെന്ററില്‍ തീപ്പിടിത്തം. അടച്ചിട്ട ഷട്ടറുകള്‍ക്കിടയിലൂടെ പുക വമിക്കുന്നതു ഇന്നു രാവിലെ ആറരയോടെയാണ് പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞു കുതിച്ചെത്തിയ അഗ്നി-രക്ഷാസേന പൂട്ടുപൊളിച്ചു ഷട്ടറുകള്‍ തുറന്നു തീയണച്ചതിനാല്‍ വന്‍ വിപത്ത് ഒഴിവായി. ക്യാഷ് കൗണ്ടറിന്റെ ഭാഗത്താണ് തീ പടര്‍ന്നത്. രണ്ട് കംപ്യൂട്ടറുകളും ഫര്‍ണിച്ചറും ഏതാനും രേഖകളും കത്തിനശിച്ചു. തീയണയ്ക്കുന്നതായി വെള്ളം പമ്പ് ചെയ്തതുമൂലം പലചരക്ക്-സ്റ്റേഷനറി സാധനങ്ങള്‍ക്കും നാശമുണ്ടായി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി…

Read More

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലത്തുങ്കര സഫാ മന്‍സിലില്‍ സല്‍മത്ത്(38) ആണ് മരിച്ചത്. എഴുമാസം ഗര്‍ഭിണിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയിലുടെ കുഞ്ഞിനെ കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. എറമുള്ളാന്റെയും നഫീസയുടെയും മകളാണ്. ഭര്‍ത്താവ്: സുബൈര്‍(പള്ളിപ്പറമ്പ്). മക്കള്‍: ഷിഫാന, റഫ, ഫര്‍ഹ. സഹോദരങ്ങള്‍: ശംസുദ്ദീന്‍, ശിഹാബുദ്ദീന്‍, ഖൈറുന്നിസ, സഹീറ.  

Read More