തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ നിന്ന് ദേവിയുടെ ആഭരണവും കാണിക്കവഞ്ചികളിലെ പണവും കവര്‍ന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ മോഷണം. തിരുവനന്തപുരം പേയാട് കുണ്ടമണ്‍ ഭാഗം ശ്രീ ഭദ്രകാളി ക്ഷേത്രത്തിലാണ് ദേവിക്ക് ചാര്‍ത്തിയിരുന്ന രണ്ട് സ്വര്‍ണമാല അടക്കം ആറ് പവന്‍ സ്വര്‍ണവും ക്ഷേത്ര ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും നല്‍കാനുള്ള 28500 രൂപയും കാണിക്കവഞ്ചികളിലെ പണവും മോഷണം പോയത്. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് പൂജാരി ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. നെടുമങ്ങാട് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള…