മലമ്പുഴ ചെറോട് മലയിൽ കഴിഞ്ഞ 43 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന ബാബുവിന് അടുത്ത് കരസേനയുടെ രക്ഷാ ദൗത്യ സംഘം എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും ഇവർ നൽകി. ഏതാണ്ട് രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങിക്കിടന്നതിന് ശേഷമാണ് ബാബുവിന് വെള്ളം ലഭിക്കുന്നത്. ഏറെ ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണ്
ബാബുവിനെ കയറിൽ ബന്ധിപ്പിച്ച ശേഷമാണ് മുകളിലേക്ക് ഉയർത്തുന്നത്. ഒരു സൈനികന്റെ ദേഹത്ത് ബാബുവിനെ ബന്ധിപ്പിച്ച ശേഷമാണ് കയറിൽ മലമുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നത്. വരും മണിക്കൂറുകൾക്കുള്ളിൽ തന്നെ രക്ഷാപ്രവർത്തനം പൂർത്തിയാകുമെന്നാണ് അറിയുന്നത്.