കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ശിവകുമാറിനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാത പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ശിവകുമാർ. ഇതിനിടെയാണ് കൊവിഡ് ബാധിച്ചതെന്ന് കരുതുന്നു താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ആശുപത്രി വിട്ടു. അഞ്ച് മന്ത്രിമാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  

Read More

പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്‌ണം! ലഭിച്ചത് മണ്ണാർക്കാട് ഹെൽത്ത് സെൻററിൽ; പരാതി നൽകുമെന്ന് കുടുംബം

പാരസെറ്റമോളിൽ കമ്പി കഷ്‌ണം എന്ന് പരാതി. മണ്ണാർക്കാട് പ്രൈമറി ഹെൽത്ത് സെൻററിൽ നിന്നു നൽകിയ പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷണം എന്ന് പരാതി. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെൽത്ത് സെൻററിൽ പോയത്. പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിർദ്ദേശം. വീട്ടിൽ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോൾ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നൽകുമെന്ന് കുടുംബം. മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. മണ്ണാർക്കാട്…

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം പാലം അഴിമതി കേസിൽ മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ് കാലാവധി നീട്ടി. രണ്ടാഴ്ച്ചത്തേക്കാണ് വിജിലൻസ് കോടതി റിമാൻഡ് കാലാവധി നീട്ടിയത് ഡിസംബർ 16 വരെ ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വീണ്ടും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു ഇതിനിടെ വീഡിയോ കോൾ വഴി ജഡ്ജി ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു. തുടർന്ന് പെറ്റീഷൻ ഈ ഘട്ടത്തിൽ പരിഗണിക്കാനാകില്ലെന്ന് വിജിലൻസിനെ…

Read More

വീണ്ടും കൊവിഡ് മരണം; ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 34 ആയി ഞായറാഴ്ച പുലര്‍ച്ചെയാണ് നസീര്‍ മരിച്ചത്. ജൂലൈ തുടക്കത്തില്‍ സൗദിയില്‍ നിന്നാണ് നസീര്‍ ആലപ്പുഴയില്‍ എത്തിയത്. അര്‍ബുദരോഗബാധിതനായിരുന്നു

Read More

വയനാട് ജില്ലയില്‍ 512 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (08.02.22) 512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1060 പേര്‍ രോഗമുക്തി നേടി. 10 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 510 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്തില്‍ നിന്ന് വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 160831 ആയി. 151895 പേര്‍ രോഗമുക്തരായി. നിലവില്‍ 7576 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7313 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 848 കോവിഡ്…

Read More

ജമ്മു കാശ്മീരിൽ മൂന്ന് ലഷ്‌കർ ഭീകരർ സുരക്ഷാസേനയുടെ പിടിയിൽ

ജമ്മു കാശ്മീരിലെ വുസാൻപഠാനിൽ മൂന്ന് ലഷ്‌കർ ത്വയ്ബ ഭീകരർ പിടിയിൽ. പൽഹലാനിൽ ഗ്രനേഡ് ആക്രമണം നടത്തിയ സംഘത്തിലെ മൂന്ന് പേരാണ് പിടിയിലായത്. ആസിഫ് അഹമ്മദ് റെഷി, മെഹർജുദ്ദീൻ, ഫൈസൽ ഹബീബ് ലോൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബന്ദിപോര സ്വദേശികളാണ്. പതിവ് പട്രോളിംഗിനിടെയാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്.

Read More

എൻജിഓയുമായി കൈകോർത്തു; 560 ആദിവാസി കുട്ടികൾക്ക് സഹായവുമായി സച്ചിൻ

560 ആദിവാസി കുട്ടികൾക്ക് സഹായവുമായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. എൻജിഓ പരിവാർ എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് സച്ചിൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക. മധ്യപ്രദേശിലെ സേഹോർ ജില്ലയിലുള്ള കുഗ്രാമങ്ങളിലെ കുട്ടികൾക്കാണ് ക്രിക്കറ്റ് ഇതിഹാസത്തിൻ്റെ സഹായം എത്തുക. സെവാനിയ, ബീല്പാട്ടി, ഖാപ, നയപുര, ജമുൻഝീൽ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് സച്ചിൻ സഹായിക്കുക. ഇവർക്ക് പോഷകാഹാരവും വിദ്യാഭ്യാസവും ഇവർ ഒരുക്കും. യുണിസെഫിൻ്റെ ഗുഡ്‌വിൽ അംബാസിഡറായ സച്ചിൻ മുൻപും കുട്ടികളെ സഹായിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും…

Read More

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഞാവൽ പഴം എന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ കുട്ടിയാണ് ചികിത്സ തേടിയത്. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശികളായ സുന്ദരൻ-റീന ദമ്പതികളുടെ മകനും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഷക്കായ കഴിച്ചതിനെ തുടർന്ന് അഭിഷേകിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ചുണ്ടും ശരീരഭാഗങ്ങളും തടിച്ചുവീർക്കുകയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീടിനു സമീപത്തെ പറമ്പിൽ നിന്ന് ഞാവൽപഴം…

Read More

ടെക്‌നോപാർക്കിൽ 8501 കോടിയുടെ കയറ്റുമതി ; ഐടിമേഖലയിൽ നേട്ടംകൊയ്ത്‌ സംസ്ഥാനം

കോവിഡ് പ്രതിസന്ധിയിലും ഐടിമേഖലയിൽ നേട്ടംകൊയ്ത്‌ സംസ്ഥാനം. 2020-–-21 സാമ്പത്തികവർഷം തിരുവനന്തപുരം ടെക്‌നോപാർക്‌ 8501 കോടി രൂപയുടെ സോഫ്‌റ്റ്‌വെയർ കയറ്റുമതി ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വർധന. 2019–-20 വർഷം 7890 കോടി രൂപയായിരുന്നു കയറ്റുമതിവരുമാനം. അടിസ്ഥാനസൗകര്യ വികസനത്തിലും മികച്ച മുന്നേറ്റമാണ്. ഐടി സ്‌പെയ്‌സ് 10 ദശലക്ഷം ചതുരശ്ര അടി എന്ന നാഴികക്കല്ല് പിന്നിട്ടു. കമ്പനികളും ജീവനക്കാരും വർധിച്ചു. 460 കമ്പനിയിലായി 63,000 ജീവനക്കാരുണ്ട്.   പ്രതികൂല സാഹചര്യത്തിലും മുന്നേറാനുള്ള കമ്പനികളുടെ കരുത്താണ്‌ സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലെ…

Read More

കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം സ്വദേശി

  മഞ്ചേരി: കിക്ക് ബോക്സിങ്ങ് ദേശീയ റഫറി പാനലിലേക്ക് യോഗ്യത നേടി മലപ്പുറം മഞ്ചേരി ചാരങ്കാവ് സ്വദേശി ഫൈസൽ. ഗോവയിൽ വെച്ച് നടന്ന ദേശീയ കിക്ക് ബോക്സിങ്ങ് ചാമ്പ്യൻഷിപ്പിനോടനുന്ധിച്ച് നടന്ന റഫറി  സെമിനാറിലാണ് തെരഞ്ഞടുതത്ത്. നിലവിൽ സംസ്ഥാനതല റഫറി പാനലിൽ അംഗമാണ് ഫൈസൽ. ഒട്ടനവധി നാഷണൽ ഇൻ്റർണാഷണൽ താരങ്ങളെ വാർത്തെടുത്ത ബിനു ജോസഫ് സാറിൻ്റെ കീഴിലാണ് നിലവിൽ പരിശീലനം നടത്തുന്നത്.

Read More