ദേശീയ ഗുസ്തി താരം നിഷ ദഹിയ ഹരിയാനയിൽ വെടിയേറ്റ് മരിച്ചു

  ദേശീയ ഗുസ്തി താരം നിഷ ദഹിയ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ സുശീൽകുമാറിന്റെ അക്കാദമിയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ നിഷയുടെ സഹോദരനും കൊല്ലപ്പെട്ടു. അമ്മയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു വെള്ളിയാഴ്ച സെബിയയിലെ ബെൽഗ്രേഡ് അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ നിഷ വെങ്കല മെഡൽ നേടിയിരുന്നു. ഇന്ന് രാവിലെ നിഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തു. വെടിവെപ്പിന് പിന്നിലാരാണെന്ന് കണ്ടെത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു

Read More

കോട്ടയത്ത് 13കാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയത്ത് വീട്ടിൽ നിന്ന് ട്യൂഷൻ സെന്ററിലേയ്ക്ക് പോകുന്ന വഴി പതിമൂന്നുകാരിയെ കടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഒളശ ഏനാദി പാലത്തിലായിരുന്നു സംഭവം.

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 52,067 സാമ്പിളുകൾ; 104 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ,…

Read More

കൊച്ചിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ മൂന്ന് യുവാക്കൾ അറസ്റ്റിൽ

  കൊച്ചി മട്ടാഞ്ചേരിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ പിടിയിൽ. കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. തോപ്പുംപടി സ്വദേശി വി ഡബ്ല്യു ജിൻസൺ(23), ബീച്ച് റോഡ് മിഷേൽ ക്ലീറ്റസ്(18), ജിബിൻ ജോസഫ്(21) എന്നിവരാണ് അറസ്റ്റിലായത്  

Read More

പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണന

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍, നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അവരെ ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണനയോടെ ഉള്‍പ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, ലിംഗപരമായ മറ്റ് അതിക്രമങ്ങള്‍, നിഷ്ഠൂരമായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയ ഹോമുകള്‍ ആണ് നിലവില്‍ താല്‍ക്കാലികമായ ആശ്വാസമേകുന്നത്. പീഡനത്തിനിരയായവര്‍ക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവുമ്പോള്‍ പലര്‍ക്കും…

Read More

ലൈഫ് മിഷൻ 2020 അപേക്ഷാ തീയതി സെപ്റ്റംബർ 9 വരെ നീട്ടി

ലൈഫ് 2020 യുടെ ഭാഗമായി വീട് ഇല്ലാത്തതും വീട് വയ്ക്കാൻ ശേഷിയുമില്ലാത്ത കുടുംബങ്ങൾക്ക് ഓൺലൈൻ അപേക്ഷകൾ ലൈഫ് മിഷനിലേക്ക് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 9 വരെ നീട്ടി. മാനദണ്ഡങ്ങൾ പ്രകാരം അർഹതയുള്ള കുടുംബങ്ങൾ മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റേഷൻ കാർഡ് പ്രകാരമുള്ള കുടുംബനാഥരുടെ പേരിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത അർഹരായവർ സെപ്തം. 9 നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Read More

കണ്ണൂരിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ഇരിണാവിൽ സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്. കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപത്തെ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊവിഡ് പരിശോധനക്ക് ശേഷം നാളെ ഇൻക്വസ്റ്റ് നടത്തും. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Read More

മധ്യപ്രദേശില്‍ പരിശീലക വിമാനം തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

ഭോപാല്‍: മധ്യപ്രദേശില്‍ ചെറുപരിശീലക വിമാനം തകര്‍ന്നുവീണ് മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ഭോപ്പാലിലെ ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പൈലറ്റുമാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭോപാല്‍ പോലിസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ശര്‍മ പറഞ്ഞു. ഭോപ്പാലില്‍നിന്ന് ഗുനയിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനം ബാദ്വായ് ഗ്രാമത്തിനടുത്തുള്ള വയലില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും നിസാരപരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടാവാനുള്ള കാരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നാണ് ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

Read More

യൂത്ത് കോൺഗ്രസ് നേതാവിന് നേരെ പൊലീസിന്റെ മൂന്നാംമുറ; സണ്ണി ജോസഫ് നാളെ തൃശൂരിലേക്ക്

തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റിന് നേരെയുണ്ടായ പൊലീസിന്റെ മൂന്നാംമുറയിൽ പ്രതിഷേധം കനക്കുന്നതിനിടെ വിഷയം ഏറ്റെടുത്ത് കെപിസിസി. നാളെ തൃശൂരിൽ എത്തുന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മർദനമേറ്റ സുജിത്തിനെ നേരിൽ കാണും. പൊലീസ് അതിക്രമത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ് സ്റ്റേഷനില്‍ സിസിടിവിയില്ലാത്ത ഭാഗത്ത് വച്ച് അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് കൂട്ടമായി മര്‍ദിച്ചുവെന്നും രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും മർദനമേറ്റ സുജിത്ത് ട്വന്റി ഫോറിനോട് പറഞ്ഞു. എന്‍കൗണ്ടര്‍ പ്രൈമിലായിരുന്നു സുജിത്തിന്റെ വെളിപ്പെടുത്തല്‍….

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: 15 സീറ്റുകൾ വേണമെന്ന് യുഡിഎഫിനോട് പിജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റുകൾ വേണമെന്ന അവകാശവാദവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. ഇക്കാര്യം യുഡിഎഫിൽ ആവശ്യപ്പെടും. സീറ്റ് വെച്ചുമാറുന്ന കാര്യം ചർച്ചയായിട്ടില്ല. കടുത്തുരുത്തിയിൽ ജോസ് കെ മാണി അല്ല, ആര് വന്നാലും പ്രശ്‌നമില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളിലെ അവകാശവാദം ഉന്നയിക്കും. കൂട്ടായി ആലോചിച്ച് ജയസാധ്യത പരിശോധിക്കും. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ് കടുത്തുരുത്തിയിൽ ചെയ്തത്. അതിനിയും തുടരുമെന്നും മോൻസ് ജോസഫ് പറഞ്ഞു ജോസ് കെ മാണിയോട് ഏറ്റുമുട്ടാൻ തയ്യാറാണ്. വലിയ…

Read More