നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ തവനൂരിൽ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ മുന്നിട്ട് നിൽക്കുന്നു. 1352 വോട്ടുകൾക്കാണ് ഫിറോസ് മുന്നിട്ട് നിൽക്കുന്നത്. കെ ടി ജലീലാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി.
വട്ടിയൂർക്കാവിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. തൃത്താലയിൽ വി ടി ബൽറാം 175 വോട്ടുകൾക്ക് മുന്നിലാണ് ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന്റെ ലീഡ് നില മൂവായിരം കടന്നു. പാലായിൽ മാണി സി കാപ്പന്റെ ലീഡ് 1231 ആയി. സംസ്ഥാനത്താകെ എൽ ഡി എഫ് 87 സീറ്റിലും യുഡിഎഫ് 51 സീറ്റിലും എൻഡിഎ രണ്ട് സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.