Headlines

അച്ഛനു പിന്നാലെ 2 മക്കളും കോവിഡിനു കീഴടങ്ങി, ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളില്‍ മരണം

അടൂർ ∙ അച്ഛനു പിന്നാലെ 2 മക്കളും കോവിഡിനു കീഴടങ്ങി. അടൂർ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും റിട്ട. ജില്ലാ റജിസ്ട്രാറുമായിരുന്ന കരുവാറ്റ പ്ലാവിളത്തറയിൽ പാറവിള പുത്തൻ വീട്ടിൽ എസ്.കെ.ജോൺസൺ (72), മക്കളായ പ്രമോദ് ജോൺസൺ (41), പ്രദീപ് ജോൺസൺ (37) എന്നിവരാണ് ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. മേയ് 7ന് കോവിഡ് പോസിറ്റീവായ ജോൺസൺ ചികിത്സയിലിരിക്കെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 17ന് ആണ് മരിച്ചത്. മേയ് 10ന് കോവിഡ് പോസിറ്റീവായ പ്രമോദ് 29ന് പത്തനംതിട്ട…

Read More

കൊറോണ വൈറസിന് അതീതീവ്ര വ്യാപന ശേഷിയുള്ള വകഭേദം; ഒമിക്രോൺ എന്ന് പേരിട്ടു

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്ന് പേരിട്ടു. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വകഭേദമെന്നാണ് ഡബ്ല്യു. എച്ച്. ഒ വിശേഷിപ്പിച്ചത്. രോഗമുക്തരായവരിലേക്കും ഒമിക്രോൺ പകരാൻ സാധ്യത കൂടുതാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പിന്നാലെ യൂറോപ്പിലും ഹോങ്കോംഗിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചത്. അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം…

Read More

ആനക്കാംപൊയിൽ- കള്ളാടി മേപ്പാടി തുരങ്കപാത പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിങ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ചുരം ബദൽപാതയായി ഉപയോഗിക്കാവുന്ന തുരങ്കപാതയെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിറവേറാൻ പോകുന്നത്. പദ്ധതിയുടെ സർവേ നടപടികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ആനക്കാംപൊയിലിനു സമീപമുള്ള മറിപ്പുഴയിലെ സ്വർഗംകുന്നിൽ നിന്നും ആരംഭിച്ച് വയനാട്ടിലെ മേപ്പാടിക്കു സമീപം എത്തി നിൽക്കുന്ന തുരങ്കപാതയാണ് പദ്ധതിയുടെ പ്രധാന സവിശേഷത. തുടക്കവും ഒടുക്കവും പൂർണമായും സ്വകാര്യ ഭൂമിയിലാണ്. പരിസ്ഥിതിക്കോ ജൈവ സമ്പത്തിനോ ദോഷമില്ലാത്ത തരത്തിലാണ് പാത വിഭാവനം ചെയ്തിട്ടുള്ളത്….

Read More

ചന്ദന മോഷണത്തെക്കുറിച്ച് വനംവകുപ്പിന് വിവരം നൽകിയെന്ന സംശയം ; മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു

മറയൂർ: ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അതേസമയം, ചന്ദ്രികയുടെ സഹോദരീപുത്രൻ അടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പൻ, മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രൻ. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ ഇവരെ വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.

Read More

ഫോമിലേക്ക് തിരിച്ചെത്താനാകില്ല; ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി സാനിയ മിർസ

  സാനിയ മിർസ പ്രൊഫഷണൽ ടെന്നീസ് മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയൻ ഓപൺ വനിതാ സിംഗിൾസിൽ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം. ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്നാണ് സാനിയ അറിയിച്ചത്. ഇതെന്റെ അവസാന സീസണായിരിക്കും. ഇക്കാര്യം തീരുമാനിച്ചു. എനിക്ക് സീസൺ പൂർത്തിയാക്കാനാകുമോ എന്നുപോലും ഉറപ്പില്ല. പക്ഷേ പൂർത്തിയാക്കണം എന്നാണ് ആഗ്രഹമെന്നായിരുന്നു സാനിയയുടെ പ്രതികരണം. യാത്രകൾ തന്റെ മൂന്ന് വയസ്സുള്ള മകനെ ബാധിക്കുന്നു. അവനോടൊപ്പം നിൽക്കേണ്ട സമയാണ്. എന്റെ ശരീരം ക്ഷീണിച്ചുവെന്നാണ് കരുതുന്നത്. കാൽമുട്ടിൽ വേദനയുണ്ട് ഫോമിലേക്ക് തിരിച്ചുവരും…

Read More

‘സത്യം വിളിച്ചു പറഞ്ഞതിന് ഡോ ഹാരിസിനെതിരെ നടപടി എടുത്താൽ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉണ്ടാകും’; വി ഡി സതീശൻ

ഗവർണർ അദ്ദേഹത്തിന്റെ പദവിയനുസരിച്ച് പെരുമാറണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജാതിയും മതവും പ്രചരിപ്പിക്കുന്ന ആളായി മാറരുത്. ഗവർണർ മതപ്രചരണവും രാഷ്ട്രീയ പ്രചരണവും നടത്തരുതെന്നും വി.ഡി. സതീശൻ വിമർശിച്ചു. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കില്ല. അത് നിയമപരമായി നിലനില്‍ക്കില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഗവര്‍ണര്‍ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയ- മത പ്രചരണങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കരുത്. മെഡിക്കൽ കോളേജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസിനെതിരേ നടപടി…

Read More

ഗാൽവൻ താഴ്‌വരയുടെ നിയന്ത്രണം തങ്ങൾക്കെന്ന് ചൈന; വീണ്ടും പ്രകോപനം

ഗാൽവാൻ താഴ്‌വരയുടെ പരമാധികാരം തങ്ങൾക്കാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. സംഘർഷം നടന്നത് ചൈനീസ് പ്രദേശത്താണെന്നും സമാധാനം നിലനിർത്തേണ്ട ബാധ്യത ഇന്ത്യക്കാണെന്നും ചൈന അവകാശപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി നയതന്ത്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് ചൈന പ്രകോപനപരമായ പ്രസ്താനവകൾ നടത്തിയിരിക്കുന്നത്. സേനാതലത്തിൽ പിൻമാറ്റത്തിന് തീരുമാനിച്ചതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം ജോയന്റ് ഡയറക്ടർ നവീൻ ശ്രീവാസ്തവും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഡയറക്ടർ വു ജിയങ്കാവോയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് റഷ്യയിൽ നടന്ന വിക്ടറി പരേഡിൽ ഇന്ത്യയുടെയും…

Read More

പൊറോട്ട കഴിക്കുന്നവർ സൂക്ഷിക്കുക: നേരിടേണ്ടി വരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ പൊറോട്ടയുടെ ആരാധകരാണ്. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. ഇനി ബോധവാന്മാരാണെങ്കിൽത്തന്നെ പൊറോട്ട ഉപേക്ഷിക്കാന്‍ മാത്രം വിശാല മനസ്കത നമുക്കില്ല എന്നുള്ളതാണ് സത്യം. പക്ഷെ ജാഗ്രത പാലിക്കണം പൊറോട്ടയില്‍ ഒളിഞ്ഞിരിക്കുന്ന ചതികൾ ഒരുപാടുണ്ട്. റിഫൈന്‍സ് ഫ്ളോര്‍ അഥവാ മൈദ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നത്. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം. ആരോഗ്യകമായ പിഎച്ച്‌ ബാലന്‍സ് 7.4 ആണ്….

Read More

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അമൽ അജിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസ്സായിരുന്നു. മരണശേഷം എടുത്ത സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞാഴ്ചയാണ് അമൽ അജിക്ക് അപകടത്തിൽ പരുക്കേൽക്കുന്നത്. ഒരാഴ്ചയോളം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. അമലിന് രോഗം സ്ഥിരീകരിച്ചത് ആശുപത്രിയിൽ നിന്നാണോയെന്ന…

Read More

സ്വാമി അക്ഷയാമൃതാന്ദപുരി സമാധിയായി

  മാതാ അമൃതാനന്ദമയി ദേവിയുടെ അരുമ ശിഷ്യനും മാനന്തവാടി മഠത്തിന്റെ അധ്യക്ഷനുമായ സ്വാമി അക്ഷയാമൃതാന്ദപുരി (65) വിടവാങ്ങി. വയനാട് ജില്ലയുടെ സാമൂഹിക – സാംസ്‌കാരിക മേഘലകളിൽ നിറ സാന്നിധ്യമായിരുന്നു സ്വാമിജി . കോഴിക്കോട് സ്വദേശിയായ സ്വാമിജി, നിയമ പഠനത്തിന്റെ അവസാന ഘട്ടത്തിലാണ് അമ്മയെ കാണുന്നതും ആശ്രമത്തിൽ അന്തേവാസിയായി ചേരുന്നതും. പിന്നീട് അമ്മയിൽ നിന്നും ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചതിലൂടെ ഗിരീഷ് കുമാർ എന്ന പൂർവാശ്രമ പേര് മാറ്റി അക്ഷയാമൃത ചൈതന്യ എന്ന പേര് സ്വീകരിക്കുകയിരുന്നു. 1994ൽ അമ്മയുടെ നിർദേശമനുസരിച്ച്…

Read More