പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് നിന്ന് പുലിയെ പിടികൂടി

പത്തനംതിട്ട ആങ്ങാമുഴിയിൽ നിന്ന് പുലിയെ പിടികൂടി. പരുക്കേറ്റ നിലയിൽ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയ പുലിയെ വനംവകുപ്പ് വലവിരിച്ച് കൂട്ടിലാക്കുകയായിരുന്നു. സുരേഷ് എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നാണ് പുലർച്ചെ പുലിയെ കണ്ടെത്തിയത്. ആട്ടിൻകൂടിനോട് ചേർന്ന് കിടക്കുകയായിരുന്നു പുലി. പരുക്കേറ്റ് അവശനിലയിലായിരുന്നു. വീട്ടുകാർ പോലീസിനെയും വനംവകുപ്പിനെയും ഉടൻ വിവരം അറിയിക്കുകയായിരുന്നു. അവശനിലയിൽ ആയതിനാൽ പുലി ആരെയും ആക്രമിക്കാനോ ചാടിപ്പാകാനോ ശ്രമിച്ചില്ല

Read More

കൊവിഡ്: സിവില്‍ സര്‍വീസ് പരീക്ഷ അവസാന അവസരവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഒരവസരം കൂടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ ഒരു അവസരം കൂടി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. പരീക്ഷ എഴുതാനാകാതെ സിവില്‍ സര്‍വീസ് പരീക്ഷയുടെ അവസാന അവസരവും നഷ്ടമായവര്‍ക്കാണ് വീണ്ടും അവസരം ലഭിക്കുക. പരീക്ഷ എഴുതാനാകാതെ പ്രായ പരിധി കഴിഞ്ഞവര്‍ക്ക് ഇളവ് ലഭിക്കില്ല. സര്‍ക്കാര്‍ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയായ രചന സിംഗ് നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2020 ഒക്ടോബറില്‍ നടന്ന…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 പൂര്‍ണ്ണമായും വാര്‍ഡ് 1 ലെ കോളേരി പാടി, കോളേരി എസ്‌റ്റേറ്റ് ഇതിന് 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും വാര്‍ഡ് 2 ല്‍ മേലെ അരപ്പറ്റവയല്‍ ഭാഗവും വാര്‍ഡ് 3 ല്‍ റിപ്പണ്‍ 9 ശിവക്ഷേത്രം മുതല്‍ തലക്കല്‍ ടൗണ്‍ വരെയുള്ള പ്രദേശവും വാര്‍ഡ് 10 ല്‍ തലക്കല്‍ ഗ്രൗണ്ട് മുതല്‍ രണ്ടാം നമ്പര്‍ വരെയുള്ള പ്രദേശവും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ താഴത്തൂര്‍ മാടക്കര റോഡില്‍ കൊമ്മാട്…

Read More

കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി; പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശം

കൊവിഡ് പരിശോധനയിൽ സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രസർക്കാർ. ദ്രുതപരിശോധനയിൽ നെഗറ്റീവ് ആണെങ്കിലും ലക്ഷണമുണ്ടെങ്കിൽ പിസിആർ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡിനെ ചെറുതായി കാണരുതെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യർഥിച്ചു എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പേർക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 44 ലക്ഷം കവിയുകയും ചെയ്തിരുന്നു 1172 പേരാണ്…

Read More

ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി 17ന്; 26ാം തീയതി വരെ റിമാൻഡ് ചെയ്തു

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഈ മാസം 17ന് വിധി പറയും. ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു. ശിവശങ്കറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു ശിവശങ്കറിന് അനധികൃത വരുമാനമൊന്നുമില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. വരുമാനങ്ങൾക്ക് കൃത്യമായി നികുതി അടച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തിയാണ്. ചികിത്സക്കിടെയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ 14 ദിവസം ചോദ്യം ചെയ്തു. അന്വേഷണത്തോട് ശിവശങ്കർ പൂർണമായും സഹകരിച്ചിട്ടുണ്ട്. മുദ്രവെച്ച കവർ നൽകി ജാമ്യഹർജി നീട്ടാനാണ് ഇ ഡി ശ്രമിക്കുന്നതെന്നും അഭിഭാഷകൻ…

Read More

സുൽത്താൻ ബത്തേരി മന്ദംക്കൊല്ലി ബീവറേജിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

സുൽത്താൻ ബത്തേരി മന്ദംക്കൊല്ലി ബീവറേജിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ബത്തേരി സ്വദേശിയായ ആനിമൂട്ടിൽ വീട്ടിൽ പീതാംബരൻ (62) ആണ് കൊല്ലപ്പെട്ടത്. ബത്തേരിയിലെ ഒരു കെട്ടിട ഉടമയായ ഇയാൾ മുമ്പ് ആലപ്പി പാഴ്സൽ സർവീസ് എന്ന സ്ഥാപനം നടത്തിയിരുന്നു.

Read More

രമേശ് ചെന്നിത്തലയെ അടിയന്തരമായി രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു

രമേശ് ചെന്നിത്തലയെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസാണ് ചെന്നിത്തലയോട് ഡൽഹിയിൽ എത്താൻ ആവശ്യപ്പെട്ടത്. മറ്റന്നാൾ ചെന്നിത്തല ഡൽഹിക്ക് തിരിക്കും. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ചുമതലയേറ്റതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ചെന്നിത്തലയെ വിളിപ്പിച്ചത്. ചെന്നിത്തലയെ നേരത്തെ ദേശീയ രാഷ്ട്രീയത്തിൽ സജീവമാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ തനിക്ക് കേരളത്തിൽ തന്നെ നിൽക്കാനാണ് താത്പര്യമെന്ന് ചെന്നിത്തല പ്രതികരിച്ചു

Read More

പൗരത്വ നിയമത്തിൽ ഇളവ്; 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം

പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. നേരത്തെ 2014 ഡിസംബർ വരെ എത്തിയവർക്കായിരുന്നു ഇളവ്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവർക്ക് ആണ് ആശ്വാസം. പാസ്‌പോർട്ടോ മറ്റ് യാത്രാ രേഖകളോ…

Read More

കൊടകര കുഴൽപ്പണക്കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

  തൃശൂർ: കൊടകര കുഴല്‍പ്പണക്കേസിലെ പത്തൊന്‍പതാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളാങ്ങല്ലൂര്‍ തേക്കാനത്ത് എഡ്വിനാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയിലായ എഡ്വിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളെ ബുധനാഴ്ച  ചോദ്യം ചെയ്യലിനായി തൃശൂര്‍ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റതായാണ് ബന്ധുക്കള്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരായ ശേഷം മടങ്ങിയെത്തിയ എഡ്വിന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും കുടുംബത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കി പീഡിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന്…

Read More