ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും സബ്സിഡി; ഇന്ത്യയ്ക്കെതിരെ പരാതി നൽകി ചൈന

ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി നൽകി ചൈന. ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും സബ്സിഡി നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽ‍കിയിരിക്കുന്നത്. ചൈന നൽകിയിട്ടുള്ള പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രതികരിച്ചു. ഇന്ത്യയുടെ നടപടികൾ ഇന്ത്യയുടെ ആഭ്യന്തര ഇലക്ട്രിക് വാഹന വ്യവസായത്തിന് അന്യായമായി ഗുണം ചെയ്യുമെന്നും ചൈനയുടെ വാണിജ്യ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും ചൈനീസ് വാണിജ്യ മന്ത്രാലയംഅവകാശപ്പെട്ടതായി പിടിഐ​ റിപ്പോർട്ട് ചെയ്തു. അതേസമയം യൂറോപ്യൻ യൂണിയൻ, കാനഡ, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും ചൈന ഇക്കാര്യങ്ങൾ ഉന്നയിച്ച്…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ; ജില്ലയിലെ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ.ജില്ലയിലെ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യും. മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. രാവിലെ 9.30ന്‌ വാർത്താസമ്മേളനം. 10.30ന്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ്‌‌  പൊതുയോഗം. ഇവിടെ നിന്ന്‌ ബത്തേരിക്ക്‌ പോകും. 11.30ന്‌ ചുള്ളിയോട്‌ റോഡിലെ ഗാന്ധി ജങ്ഷനിലെ പൊതുയോഗത്തിൽ സംസാരിക്കും. വൈകിട്ട് മൂന്നിന്‌ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്താണ്‌ കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ്‌ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

Read More

രണ്ട് ജില്ലകളിൽ 200ലധികം രോഗികൾ, അഞ്ച് ജില്ലകളിൽ നൂറ് കടന്നു; സമ്പർക്ക രോഗികളുടെ എണ്ണം ഇന്ന് 1242

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ ഇരുന്നൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 297 പേർക്കും മലപ്പുറത്ത് 242 പേർക്കും രോഗം സ്ഥിരീകരിച്ചു നാല് ജില്ലകളിൽ രോഗികളുടെ എണ്ണം നൂറ് കടന്നു. കോഴിക്കോട് 152, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇന്ന് രോഗം സ്ഥിരീകരിച്ച 1417 പേരിൽ 1242…

Read More

ആനാവുർ നാഗപ്പനെ തള്ളി അനുപമ; പാർട്ടി പറയുന്നത് കള്ളം: പിന്തുണയ്ക്കുമെന്ന വിശ്വാസമില്ല

തിരുവനന്തപുരം: അനുപമയ്ക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നിലപാടിനെ തള്ളി അനുപമയും അജിത്തും. ആനാവുർ നാഗപ്പൻ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ നടന്നത്. തന്റെ കുഞ്ഞിനെ കണ്ടെത്തി തരുകയല്ല പാർട്ടിയുടെ ജോലി എന്ന് പറഞ്ഞ് ആനാവുർ നാഗപ്പൻ ദേഷ്യപ്പെട്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയും ഇല്ലെന്നു അനുപമയും അജിത്തും വ്യകത്മാക്കി. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ആനാവൂർ നാഗപ്പനെ സമീപിച്ചപ്പോൾ തങ്ങളോട്…

Read More

വെമ്പായം ബാറിലുണ്ടായ ആക്രമണം: ചികിത്സയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

  തിരുവനന്തപുരം വെമ്പായം ബാറിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി , മജിസ്‌ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. മൂന്നു പേരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു.     ഇന്നലെയാണ് വെമ്പായം ഹോട്ടൽ ആന്റ് റിസോർട്സിൽ മദ്യപിക്കാൻ എത്തിയ സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. പിന്നാലെ പുറത്ത് പോയ സംഘം ,…

Read More

ആരും യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല; നാല് സീറ്റ് വേണമെന്നാണ് എൻസിപി നിലപാടെന്ന് ശശീന്ദ്രൻ

നാല് സീറ്റ് വേണമെന്നതാണ് എൻ സി പി നിലപാടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആരും യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. പ്രഫുൽ പട്ടേലും മുഖ്യമന്ത്രിയും നടത്തിയ ചർച്ചയിൽ എന്താണുണ്ടായതെന്ന് അറിയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു മുന്നണി മാറ്റം ചർച്ചയായിട്ടില്ല. ഊഹാപോഹങ്ങളുടെ കാര്യത്തിൽ പ്രതികരിക്കാനില്ല. നേതാക്കൾ ദേശീയ നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്. ഇതിൽ തീരുമാനം വന്ന ശേഷം പ്രതികരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു പാലാ സീറ്റ് എൻസിപിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഫുൽ പട്ടേലിനെ അറിയിച്ചിരുന്നു. മാണി സി കാപ്പൻ…

Read More

ഒന്നര വയസുകാരന്റെ കൊലപാതകം: അമ്മ ശരണ്യക്ക് ജാമ്യം നിഷേധിച്ചു

നാടിനെ നടുക്കിയ കൊലപാതക കേസിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിലെ പ്രതി ശരണ്യയ്ക്കാണ് ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. കണ്ണൂർ സിറ്റിക്കടുത്ത തയ്യിലില്‍ ഒന്നര വയസ്സുകാരനായ വിയാനെന്ന സ്വന്തം മകനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യയ്ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. ശനിയാഴ്ച്ച രാവിലെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് യുവതിയുടെ ജാമ്യാപേക്ഷ തള്ളിയത്. റിമാന്റ് തടവുകാരിയായി കണ്ണൂര്‍ വനിതാ ജയിലില്‍ കഴിയുന്ന ശരണ്യ അഭിഭാഷകന്‍ മുഖേന നല്‍കിയ…

Read More

കോഴിക്കോട് ജില്ലയില്‍ 149 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;സമ്പര്‍ക്കം വഴി 113 പേര്‍ക്ക് രോഗം

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 7) 149 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 24 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 113 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1000 ആയി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 21 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട് വിദേശത്ത് നിന്ന് എത്തിയവര്‍ –…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.39 ലക്ഷം സാമ്പിളുകൾ; ടിപിആർ 10.46

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,331 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 830, പത്തനംതിട്ട 382, ആലപ്പുഴ 668, കോട്ടയം 473, ഇടുക്കി 276, എറണാകുളം 634, തൃശൂർ 1326, പാലക്കാട് 1056, മലപ്പുറം 1566, കോഴിക്കോട് 1176, വയനാട് 239, കണ്ണൂർ 631, കാസർഗോഡ് 320 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,15,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 29,57,201 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ശിക്ഷ റദ്ദാക്കണം: സിസ്റ്റര്‍ സെഫിയും കോട്ടൂരും ഹൈക്കോടതിയില്‍

അഭയ കേസില്‍ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ഇന്നോ, നാളെയോ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. അപ്പീല്‍ സ്വീകരിക്കണം, ശിക്ഷാവിധി അടിയന്തരമായി റദ്ദാക്കണം, പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഒരുക്കണം, കീഴ്‌ക്കോടതി തെളിവുകള്‍ കാര്യമായി പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് അപ്പീലില്‍ ഉന്നയിക്കുന്നത്. ഇരുവര്‍ക്കും വേണ്ടി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരാണ് ഹാജരാകുന്നത്. നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന്റെ വീഡിയോ ടേപ്പ് മാത്രമാണ് വിധിക്ക് അടിസ്ഥാനം, മോഷണക്കേസില്‍ പ്രതിയായ ഒരാളുടെ…

Read More