സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ ഇരുന്നൂറിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ 297 പേർക്കും മലപ്പുറത്ത് 242 പേർക്കും രോഗം സ്ഥിരീകരിച്ചു
നാല് ജില്ലകളിൽ രോഗികളുടെ എണ്ണം നൂറ് കടന്നു. കോഴിക്കോട് 152, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് ഇരുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്
ഇന്ന് രോഗം സ്ഥിരീകരിച്ച 1417 പേരിൽ 1242 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 105 പേരുണ്ട്.