‘പ്രിൻസിപ്പൽമാർ ഇനി ക്ലർക്കുമാരും’; പുതിയ ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്
ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി കേരള വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നും, അതിനാൽ ക്ലർക്കുമാരുടെ ജോലികൾ കൂടി പ്രിൻസിപ്പൽമാർ ചെയ്യണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇത് അധ്യാപക സംഘടനകളിൽ നിന്നും വലിയ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒരു മുഴുവൻ സമയ ക്ലർക്കിന്റെ ആവശ്യമില്ലെന്നും, പ്രിൻസിപ്പൽമാരുടെ…