ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ പദ്ധതി ലക്ഷ്യമാക്കി ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന, കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി. ആദ്യഘട്ടത്തിൽ ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതിക വിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്കരിക്കാനാണ് തീരുമാനം.
വായുമലിനീകരണം നിയന്ത്രിക്കാന്‍ പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനം ഉപകരിക്കും. ഇതിനായി ഡീസല്‍ ജനറേറ്റര്‍ നീക്കം ചെയ്ത് ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ട്രെയിനുകളില്‍ ക്രമീകരിച്ച് ഇന്ധനമാറ്റം സാധ്യമാക്കും. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുന്നത് വഴി വര്‍ഷം 2.3 കോടി ലാഭിക്കാന്‍ സാധിക്കുമെന്ന് റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി.