നടൻ സിനിൽ സൈനുദ്ദീൻ വിവാഹിതനായി

 

നടൻ സിനിൽ സൈനുദ്ദീൻ വിവാഹിതനായി. ഹുസൈനയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ ചിത്രങ്ങൾ സിനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

അന്തരിച്ച നടൻ സൈനുദ്ദീന്റെ മകനാണ് സിനിൽ. ടു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനിൽ സിനിമയിലേക്ക് എത്തിയത്. പറവ, കോണ്ടസ, ജോസഫ്, ഹാപ്പി സർദാർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്