ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല

 

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിശ്ചലാവസ്ഥയാണ്.

കത്ത് നൽകിയ എട്ടാം തീയതിക്ക് ശേഷം ചാൻസലർ എന്ന നിലയിൽ തന്റെ പരിഗണനക്ക് വന്ന ഒരു ഫയലും ഗവർണർ നോക്കിയിട്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുവെന്ന് ആരോപിച്ചാണ് ഗവർണർ കത്ത് നൽകിയത്. ചാൻസലർ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്നാണ് ഗവർണർ പറയുന്നത്. രാഷ്ട്രീയ ഇടപെടൽ അവസാനിക്കുമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ തന്റെ തീരുമാനം പുനഃപരിശോധിക്കൂവെന്നും ഗവർണർ പറയുന്നു.