സർവലാശാല വിവാദം; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

 

തിരുവനന്തപുരം: സർവലാശാല വിവാദം ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഉന്നത വിദ്യാഭ്യാസ മേഖല എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം സർക്കാരിനില്ല. ദൗർബല്യങ്ങൾ പരിഹരിക്കും. സർക്കാർ നിലപാട് അറിയാത്ത ആളല്ല ഗവർണറെന്നും ഒന്നും നന്നാവരുത് എന്ന് ചിന്തിക്കുന്നവർക്ക് ഊർജം പകരുന്ന നിലപാട് ഗവർണർ കൈകൊള്ളുന്നത് നല്ല സമീപനമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

”ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചില ആശങ്കകൾ ഗവർണർ മുന്നോട്ട് വെച്ചിരുന്നു. കൂടുതൽ ശാക്തീകരിക്കണം ആവശ്യമാണ്. സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണ്. എല്ലാം തികഞ്ഞു ഇനിയൊന്നും ചെയ്യേണ്ടതില്ല എന്ന നലപാട് സർക്കാരിനില്ല. എൽഡിഎഫിന്റെ പ്രകട പത്രികയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള കുറവുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പൊതു വിദ്യാഭ്യാസ മേഖല അക്കാദമിക്ക് മികവ് മെച്ചപ്പെടുത്താനും പശ്ചാത്തല സൗകര്യം വർധിപ്പിക്കാനാണ് ശ്രമിച്ചത്. ഇനി ഉന്നത വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്”. എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.