നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുന്നു: ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുന്നു. ഇടപെടല്‍ ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി വിഷയത്തോട് പ്രതികരിച്ചിട്ടില്ല. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍…

Read More

സംസ്ഥാനത്ത് കാലവർഷം ദുർബലം; ഈ മാസം 15 ന് ശേഷം മഴ ശക്തമാകുമെന്ന് റിപ്പോർട്ട്

    സംസ്ഥാനത്ത് കാലവർഷം ദുർബലം. മഴയിൽ നാൽപത്തിനാല് ശതമാനം കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്. എങ്കിലും ഈ മാസം പതിനഞ്ചിന് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മൺസൂൺ കാലത്തുണ്ടായ മാറ്റങ്ങൾ പുതിയ കാലാവസ്ഥ ഘടനയിലേക്കുള്ള മാറ്റം ആണോയെന്ന് സംശയിക്കുന്നവരുമുണ്ട്. മീനച്ചൂടിനെ വെല്ലുന്ന മിഥുനച്ചൂടാണ് സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്നത്. സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിച്ചിട്ട് ദിവസങ്ങളായി. മഴക്കുറവിൽ തലസ്ഥാനമാണ് മുൻപിൽ. അറുപത് ശതമാനമാണ് കുറവ്. പ്രതീക്ഷിച്ച മഴ ലഭിച്ചത് കോട്ടയത്തു…

Read More

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ്

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം. സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ് രണ്ട് വർഷം മുമ്പും സമാനമായ രീതിയിൽ ആക്രമണം  അന്വേഷണത്തിൽ പ്രതികൾക്കായുള്ള തുമ്പാെന്നും പോലീസിന് ലഭിച്ചില്ല. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് വെള്ളിയാഴ്ച അന്വേഷണം നടത്തിയത്. ആക്രമണം ഉണ്ടായ സമയവും മോഷണത്തിന് സമാനമായ യാതൊന്നും കണ്ടെത്താന്‍ കഴിയാത്തതുമാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന നിഗമനം നിലനില്‍ക്കുമ്പോള്‍ തന്നെ ആക്രമണത്തിന് പിന്നില്‍ കവര്‍ച്ചാ സംഘമാണോയെന്നും വിശദമായി പരിശോധിക്കുന്നുണ്ട്. നെല്ലിയമ്പം കാവടത്തെ റോഡരികിലാണ് കൊലപാതകം നടന്ന പത്മാലയമെന്ന…

Read More

കൊവിഡ് കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്

  തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയില്‍ സംസ്ഥാനത്ത് നടന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമത്. സംസ്ഥാനത്ത് കൊവിഡ് വ്യാപന ഘട്ടത്തില്‍ 91 ശതമാനം കുട്ടികളാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രയോജനപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കണക്കിലാണ് കേരളം ഒന്നാമത് എത്തിയിരിക്കുന്നത്. 45.5 ശതമാനം നേട്ടവുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. കര്‍ണാടക 34.1 ശതമാനം, തമിഴ്‌നാട് 27.4 ശതമാനം, ഉത്തര്‍പ്രദേശ് 13.9 ശതമാനം, വെസ്റ്റ് ബംഗാള്‍ 13.3 ശതമാനം. ചെറു സംസ്ഥാനങ്ങളില്‍ 80 ശതമാനം നേട്ടവുമായി ഹിമാചല്‍ പ്രദേശാണ് ഒന്നാം…

Read More

‘പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല; വിഷയം വ്യക്തിപരമല്ല, സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം’; റിനി ആൻ ജോർജ്

യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ലെന്ന് നടി റിനി ആൻ ജോർജ്. തന്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയാണ്. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര് പറയാനോ താൻ ഉദേശിക്കുന്നില്ലെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി. നടപടി എന്താണെങ്കിലും തീരുമാനിക്കേണ്ടത് ധാർമികത മുൻനിർത്തി ആ പ്രസ്ഥാനമാണ്. ഇനിയെങ്കിലും ആ വ്യക്തി നവീകരിക്കപ്പെടണം. ഒരു…

Read More

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

  വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി. രാവിലെ നടത്തിയ തിരച്ചിലില്‍ മീനാക്ഷി പുഴയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.     പരുക്കേറ്റ ഏഴുപേര്‍ ചികിത്സയില്‍ തുടരുന്നു. വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. അപകടവുമായി ബന്ധപ്പെട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.   എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും 30 അംഗ സംഘം ഇന്ന് പുഴയില്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു….

Read More

സ്വന്തം നോമിനികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ മുതിര്‍ന്ന നേതാക്കള്‍; യൂത്ത് കോണ്‍ഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷനെച്ചൊല്ലി തര്‍ക്കം രൂക്ഷം

ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍. പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ നോമിനുകളുടെ കാര്യത്തില്‍ പ്രധാന നേതാക്കള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം വച്ച് അബിന്‍ വര്‍ക്കിയെ ലക്ഷ്യം വെച്ച് ആരോപണങ്ങളും സജീവമാക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അബിന്‍ വര്‍ക്കി…

Read More

കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും; തൃശൂരിൽ പാമ്പുകടിയേറ്റ പത്ത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ പത്ത് വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ ഇന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയേക്കും. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്ന് അങ്കമാലി അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. അതേസമയം, കുട്ടിക്ക് കടിയേറ്റ വീട്ടിൽ ഇന്നലെ വീണ്ടും പാമ്പിനെ കണ്ടെത്തിയത് നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാക്കിയിട്ടുണ്ട്. കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ വീടിന്റെ പരിസരത്ത് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. പാമ്പുകളെ…

Read More

അധ്യാപക പീഡനം: ഉത്തർപ്രദേശിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു, ക്യാമ്പസിൽ പ്രതിഷേധം

അധ്യാപക പീഡനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ടാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനി ജ്യോതിയാണ് മരിച്ചത്. ഗ്രേറ്റർ നോയിഡ നോളജ് പാർക്കിലെ ശാരദ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തന്റെ മരണത്തിന് അധ്യാപകരാണ് ഉത്തരവാദികളെന്ന് വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി കുറിപ്പിൽ വ്യക്തമാക്കുന്നു. ഏറെ നാളുകളായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കുറിപ്പിലുണ്ട്. ഇന്നലെ രാത്രി 9.30ഓടെ കോളജ് ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജ് അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പൊലീസ് എത്തും മുമ്പ്…

Read More

24 മണിക്കൂറിനിടെ 1.24 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,013 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 2983, കൊല്ലം 2579, പത്തനംതിട്ട 1113, ആലപ്പുഴ 2333, കോട്ടയം 1278, ഇടുക്കി 986, എറണാകുളം 3439, തൃശൂർ 2403, പാലക്കാട് 2730, മലപ്പുറം 4131, കോഴിക്കോട് 2669, വയനാട് 213, കണ്ണൂർ 1537, കാസർഗോഡ് 619 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,23,727 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,81,518 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ…

Read More