കല്ലമ്പലം: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആറ്റിങ്ങല്‍ ആലങ്കോട് വഞ്ചിയൂര്‍ സ്വദേശി രജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. രജിത്തിനെ കൂടാതെ ദീപു(41), ബിനു (44) എന്നിവരെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. സ്വിഫ്റ്റ് കാര്‍ മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് പൊലീസ് വിലയിരുത്തല്‍. അപകടത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല.








