Headlines

യുഎസ് കൊടുങ്കാറ്റ്; വൈദ്യുതി ഇല്ലാതായത് ഒമ്പത് ലക്ഷം പേര്‍ക്ക്, ജനജീവിതം ദുസ്സഹം

യുഎസ് കൊടുങ്കാറ്റ്; വൈദ്യുതി ഇല്ലാതായത് ഒമ്പത് ലക്ഷം പേര്‍ക്ക്, ജനജീവിതം ദുസ്സഹം
അമേരിക്കയിലെ രണ്ട് കിഴക്കന്‍ തീരമേഖലയില്‍ ആഞ്ഞടിച്ച ‘താങ്ക്‌സ് ഗിവിങ്’ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ജനജീവിതം അങ്ങേയറ്റം ദുഷ്‌കരമായി. വ്യാപകമായി വൈദ്യുതി വിതരണം തകരാറിലായതിന് പുറമെ അന്താരാഷ്ട്ര, ആഭ്യന്തര വിമാന സര്‍വ്വീസുകളെയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചു. നൂറുകണക്കിന് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ആയിരക്കണക്കിന് സര്‍വീസുകള്‍ വൈകാനും ദുരന്തം കാരണമായി. ഒമ്പത് ലക്ഷം പേര്‍ക്ക് വൈദ്യുതി ഇല്ലാതായെന്ന് ആണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡുകളെല്ലാം വെള്ളത്തിനടിയിലായി.

വ്യാഴാഴ്ചയാണ് അവധിക്കാല ആഘോഷങ്ങള്‍ക്ക് മേല്‍ മണിക്കൂറില്‍ 70 മൈല്‍ (ഏകദേശം 112 കിലോമീറ്റര്‍) വരെ വേഗതിയില്‍ വീശിയ കാറ്റ് ദുരിതം വിതച്ചത്. 454 യുഎസ് വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിനൊപ്പം 2,411 സര്‍വ്വീസുകള്‍ക്ക് കാലതാമസം വന്നു. വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് സിറ്റി പ്രദേശങ്ങളിലെ പ്രധാന വിമാനത്താവളങ്ങളെയാണ് ഏറ്റവും കൂടുതല്‍ പ്രളയവും കൊടുങ്കാറ്റും ബാധിച്ചത്.