മണ്ഡലപുനർനിർണയ ബിൽ: ഡിഎംകെ പിന്തുണച്ചാലും മതിയാകില്ല; കേന്ദ്രം തേടുന്നത് പുതിയ കൂട്ടുകാരെ, എംപിമാർ വിട്ടുനിന്നാലും ഗുണം
ന്യൂഡൽഹി∙ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡലപുനർനിർണയ ബിൽ വീണ്ടും കൊണ്ടുവരുമ്പോൾ പിന്തുണ വർധിക്കുമോ? സ്പീക്കറെ മാറ്റിനിർത്തിയാൽ നിലവിൽ 321 അംഗങ്ങളാണ് എൻഡിഎ സഖ്യത്തിലുള്ളത്. തൃണമൂൽ കോൺഗ്രസിൽനിന്നെത്തിയ 20 പേരും ശിവസേനയിൽ (ഉദ്ധവ് പക്ഷം) നിന്നെത്തിയ 6 പേരും ഇതിൽ ഉൾപ്പെടും. നിലവിലെ 539 ലോക്സഭാംഗങ്ങളും വോട്ടു ചെയ്താൽ, 321 പേരുള്ള എൻഡിഎക്കു ബിൽ പാസാക്കാൻ 39 പേരുടെകൂടി പിന്തുണ വേണ്ടിവരും. ഇന്ത്യാസഖ്യത്തിൽനിന്നു പുറത്തുപോയ ഡിഎംകെയുടെ 22 അംഗങ്ങൾ പിന്തുണച്ചാലും 17 പേരുടെ കുറവുണ്ടാകും. ഫലത്തിൽ ഡിഎംകെക്കു പുറമേ…
