Headlines

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞ ദിവസം

കൊച്ചി: വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടില്‍ ജസ്റ്റിന്‍ വി ജോണ്‍(32) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്.മുന്നോടിയായുള്ള അത്താഴം ഊട്ട് ചടങ്ങ് നടന്നിരുന്നു. അതിന് ശേഷം ശാരീരീകാസ്വസ്ഥയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജസ്റ്റിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.പിതാവ്: ജോണ്‍, മാതാവ്: എല്‍സമ്മ, സഹോദരി: ജിനു മരിയ(ഓസ്‌ട്രേലിയ). സംസ്‌കാരം ബുധനാഴ്ച മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

Read More

നെടുങ്കണ്ടത്ത് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവം; മാത്യൂവിന് എന്തുസംഭവിച്ചു? തിരോധാനത്തില്‍ വീണ്ടും അന്വേഷണം

ഇടുക്കി: നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കാണാതായതായി പരാതി ലഭിച്ച, പച്ചടി പൊന്‍തിട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (54)എന്നിവരുടേതാണ് മൃതദേഹങ്ങൾ എന്നാണ് സംശയിക്കുന്നത്. കേസില്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യൂവിന്റെ തിരോധാനത്തില്‍ വീണ്ടും അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 2018 മെയ് അഞ്ച് മുതലാണ് മാത്യൂവിനെ കാണാതായത്.സുവിശേഷകനായിരുന്ന മാത്യൂവിന്റെ തിരോധാനത്തില്‍ റെജി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. സുവിശേഷവേലയ്ക്കായി മാത്യു മാറി…

Read More

കൊടുംചൂടില്‍ വലയുന്നവര്‍ക്ക് വഴിയരികില്‍ ദാഹജലം; ആശ്വാസവുമായി നവദമ്പതികള്‍

കൊല്ലം: കൊടുംചൂടില്‍ വലയുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസം നല്‍കി വധൂവരന്മാര്‍. വിവാഹ ശേഷം അതേവേഷത്തില്‍ എത്തി നവദമ്പതികള്‍ വഴിയാത്രക്കാര്‍ക്ക് ശീതളപാനീയവും ജ്യൂസും വിതരണം ചെയ്തു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഉമയനല്ലൂര്‍ റാഫിയുടെ മകള്‍ ഐഷയും ഡോ. മുഹമ്മദ് അസ്‌ലമുമാണ് വേറിട്ട കാഴ്ച സമ്മാനിച്ചത്.ഇന്നലെ ഉച്ചയ്ക്ക് മേവറം ബൈപ്പാസിലുള്ള സ്വകാര്യ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം ഇവര്‍ വഴിയാത്രക്കാര്‍ക്ക് ജ്യൂസ് നല്‍കുകയായിരുന്നു. ചൂടിന്റെ കാഠിന്യത്തില്‍ നിന്നും നിരവധിപ്പേര്‍ക്കാണ് വധൂവരന്‍മാര്‍ ആശ്വാസം പകര്‍ന്നത്.

Read More

മന്ത്രി ജെ ചിഞ്ചു റാണിയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കല്ലമ്പലം: മന്ത്രി ജെ ചിഞ്ചുറാണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ആറ്റിങ്ങല്‍ ആലങ്കോട് വഞ്ചിയൂര്‍ സ്വദേശി രജിത്തിനെയാണ് അറസ്റ്റ് ചെയ്തത്. രജിത്തിനെ കൂടാതെ ദീപു(41), ബിനു (44) എന്നിവരെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു മന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. സ്വിഫ്റ്റ് കാര്‍ മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് പൊലീസ് വിലയിരുത്തല്‍. അപകടത്തില്‍ ആര്‍ക്കും പരിക്കുണ്ടായിരുന്നില്ല.

Read More

പശ്ചിമേഷ്യൻ സംഘർഷം: നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും; ചർച്ചകൾ ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രമെന്ന് ഇറാൻ

ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും തിരക്കിട്ട നയതന്ത്ര ചർച്ചകളുമായി തുർക്കിയും ഈജിപ്റ്റും മറ്റ് ഗൾഫ് രാജ്യങ്ങളും. ഇറാനുമായി ഈ രാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും സംസാരിച്ചു. ഇനി ആക്രമണമുണ്ടാകില്ലെന്ന ഉറപ്പ് അമേരിക്ക നൽകിയാൽ മാത്രം ഹോർമൂസ് തുറക്കുന്നതും ആണവ സമ്പുഷ്ടീകരണത്തിൽ ചർച്ച നടത്തുന്നതും പരിഗണിക്കാമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ ഇറാന്റെ പുതിയ നിർദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു.യുഎഇക്ക് നേരെ ഇറാൻ നടത്തിയ കടുത്ത ആക്രമണം…

Read More