Headlines

വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതിന് കൊടുംക്രൂരത; യുവതിയുടെ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍ പരസ്യപ്പെടുത്തി സുഹൃത്തുക്കള്‍

വായ്പ നല്‍കിയ പണം തിരികെ ചോദിച്ചതിന് കൂട്ടുകാരുടെ കൊടും ക്രൂരത. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ പോണ്‍ സൈറ്റില്‍ പരസ്യപ്പെടുത്തി. (Friends posted pictures of young woman on porn site)

താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് ട്വന്റിഫോറിനോട് പറഞ്ഞു. ബാംഗ്ലൂര്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ആ സമയത്ത് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് സംഗീതയെയും സുഹൃത്ത് അഭിനന്ദനെയും പരിചയം. സംഗീതയ്ക്ക് ഒരു 75000 രൂപയും ഒന്നര പവന്റെ സ്വര്‍ണവും നല്‍കിയിട്ടുണ്ടായിരുന്നു. 2023 അവസാനമായപ്പോള്‍ ഇത് തിരിച്ചു ചോദിച്ചു. അതോടെ ഞങ്ങള്‍ തമ്മില്‍ പ്രശ്‌നമായി. ഇവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇപ്പോള്‍ തരാനുള്ള സാമ്പത്തിക ശേഷിയില്ല എന്നായിരുന്നു മറുപടി. അതിനു ശേഷം ഞാന്‍ ഒരു പ്രശ്‌നത്തിനും പോയില്ല. ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ഇട്ട ഫോട്ടോ ഒരു പോണ്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തി. ഞാന്‍ ആണ് ഇത് ഇട്ടത് എന്ന് തെളിയിക്കാന്‍ ഈ ആഡിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് എല്ലാവര്‍ക്കും വാട്‌സാപ്പ് ചെയ്യും – യുവതി പറഞ്ഞു.സുഹൃത്തുക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ട് പൊലീസ് കേസെടുക്കുന്നില്ലെന്നാണ് യുവതിയുടെ ആക്ഷേപം. 2023ല്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുമ്പോഴാണ് യുവതി കൂട്ടുകാരായ സംഗീതക്ക് പണവും സ്വര്‍ണവും വായ്പയായി നല്‍കുന്നത്. തിരികെ ചോദിച്ചത് മുതലാണ് കൂട്ടുകാരുടെ കൊടും ക്രൂരതയ്ക്ക് യുവതി പാത്രമാകേണ്ടി വന്നത്. സംഗീതയും സുഹൃത്ത് അഭിനന്ദും ചേര്‍ന്ന് പോണ്‍ സൈറ്റില്‍ യുവതിയുടെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുക മാത്രമല്ല ചെയ്തത്. ലിങ്കുകള്‍ സുഹൃത്തുക്കള്‍ക്ക് നിരന്തരം അയച്ചുകൊണ്ടേയിരുന്നു. പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിലവില്‍ വിദേശത്താണ് യുവതി ജോലി ചെയ്യുന്നത്. വിവാഹം പോലും ഇതുകാരണം മുടങ്ങി. ആത്മഹത്യയുടെ വക്കിലാണ് താനെന്നും യുവതി ട്വന്റിഫോറിനോട് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇവര്‍.