രക്ഷിക്കാനെത്തിയ അച്ഛന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു; വെല്ലൂരിൽ നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി

വെല്ലൂരിൽ നാല് വയസുകാരനെ പിതാവിന്റെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി. ഗുടിയാട്ടം കാമാച്ചിമ്മൻപേട്ട് സ്വദേശിയായ വേണുവിന്റെയും ജനനിയുടെയും മകൻ യോഗേഷിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉച്ചഭക്ഷണത്തിനായി പിതാവ് കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോൾ ഗേറ്റിന് മുന്നിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. രക്ഷിക്കാനെത്തിയ പിതാവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു. കർണാടക രജിസ്ട്രേഷൻ നമ്പറുള്ള ഒരു വെളുത്ത കാറിൽ നിന്ന് ഹെൽമെറ്റ് ധരിച്ച ഒരാളാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. പിതാവ് കാറിന്റെ പിന്നാലെ ഓടി അതിന്റെ വാതിലിൽ പറ്റിപ്പിടിക്കുകയും പിന്നീട് താഴെ വീഴുന്നതും കാണാം. തുടർന്ന് രണ്ട് മണിക്കൂർ ശേഷം…

Read More

24 മണിക്കൂറിനിടെ 91,702 പേർക്ക് കൂടി കൊവിഡ്; 3403 പേർ മരിച്ചു

  രാജ്യത്ത് തുടർച്ചയായാ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് നാല് ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതിനോടകം 2,92,74,823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3403 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 1,34,580 പേർ രോഗമുക്തരായി. ഇതിനോടകം 2,77,90,073 പേരാണ് രോഗമുക്തി നേടിയത്. 3,63,079 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു നിലവിൽ 11,21,671 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 24.60 കോടി…

Read More

സ്‌കൂളുകളും ആരാധനാലയങ്ങളും തുറന്നേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ ദീപാവലിക്ക് ശേഷം സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സര്‍ക്കാര്‍. ഒമ്പതാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുക. ആരാധനാലയങ്ങളും ദീപാവലിക്ക് ശേഷം നവംബര്‍ 23ന് തുറന്നേക്കും സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ യോഗം നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ക്ലാസുകള്‍ നടത്തൂ. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവായ അധ്യാപകര്‍ക്ക് മാത്രമാണ് ക്ലാസുകളിലെത്താനാകുക.   തെര്‍മല്‍ സ്‌കാനിങ് നടത്തി മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളിലേക്ക് പ്രവേശിപ്പിക്കൂ. രക്ഷിതാക്കളുടെ…

Read More

പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങവെ കമൽഹാസന് നേരെ ആക്രമണം; കാറും തല്ലിത്തകർത്തു

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് നേരെ ആക്രമണം. തമിഴ്‌നാട് കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം കമൽ യാത്ര ചെയ്ത കാറിന്റെ ചില്ല് അക്രമികൾ തകർത്തു. താരത്തെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ മത്സരിക്കുന്നത്.  

Read More

‘പുതിയ മെനു തയ്യാറാകുന്നത് അങ്കണവാടിയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച്; പ്രാധാന്യം നൽകുന്നത് പോഷകാഹാര വിതരണത്തിൽ, മന്ത്രി വീണാ ജോർജ്

അംഗൻവാടിയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചാണ് പുതിയ മെനു തയ്യാറാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ്. കൂട്ടായ പ്രവർത്തനമാണിത്, ചരിതത്തിൽ രേഖപ്പെടുത്തുമെന്നും ദൗത്യത്തിൽ തദ്ദേശസ്‌ഥാപനങ്ങളെയും പങ്കാളിയാക്കുമെന്നും മന്ത്രി പറഞ്ഞു. പോഷക ഗുണമുള്ള ആഹാരം വിതരണം ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഈ അവസരത്തിൽ ശങ്കുവിനെയാണ് ഓർക്കുന്നത്. അതിലൂടെയാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ഇത് പല വിമർശനങ്ങൾക്കുള്ള ഉത്തരം കൂടിയാണിതെന്നും മന്ത്രി വ്യക്തമാക്കി അംഗനവാടി കുട്ടികൾക്ക് പോഷക ആഹാരം ലഭ്യമാകുന്നതിന് വേണ്ടിയാണ് ഏകീകൃത മെനു പ്രഖ്യാപിച്ചത്. അതിൽ പ്രധാനം ബിരിയാണി. അതേസമയം,ശങ്കുവിന്റെ…

Read More

സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂര്‍ നേരം

സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നീണ്ട ഒമ്പത് മണിക്കൂര്‍ നേരമാണ് ശിവശങ്കറിനെ വിട്ടയച്ചത്. ഇതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. വൈകുന്നേരം അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കസ്റ്റംസ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ കസ്റ്റംസ് ഓഫീസില്‍ നേരിട്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യല്‍ വേഗം പൂര്‍ത്തിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും മണിക്കൂറുകളോളം നീളുകയായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടെ യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ ചാനലുകളില്‍ കാണിക്കാന്‍ തുടങ്ങിയതോടെ കസ്റ്റംസ് ആസ്ഥാനത്തിന് മുന്നില്‍…

Read More

കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയത് സീരിയൽ കില്ലർ; പണം നൽകിയില്ലെങ്കിൽ ഉപദ്രവിക്കുന്നത് പതിവ്

  കൊല്ലം ∙ നഗര മധ്യത്തിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന സംശയത്തിൽ പൊലീസ്. മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രനെ കൊലപ്പെടുത്തിയത് തമിഴ്നാട് സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞു. മാസങ്ങൾക്ക് മുൻപ് പാരിപ്പള്ളിയിൽ നടന്ന കൊലപാതകത്തിനു ഇയാൾക്ക് പങ്കുണ്ടെന്നാണ് സംശയം. പണം ആവശ്യപ്പെടുകയും പണം നൽകാത്തവരെ ഉപദ്രവിക്കുന്നതുമാണ് ഇയാളുടെ പതിവ്. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങൾ ഒരേ രീതിയിലാണ് നടന്നിരിക്കുന്നത്. രണ്ടിടങ്ങളിലും പൊലീസ് സംശയിക്കുന്നത് തമിഴ്‌നാട് തക്കല സ്വദേശിയെ ആണ്. തുടർച്ചയായ കൊലപാതകങ്ങളിൽ പ്രതിയെ പിടികൂടാൻ…

Read More

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  സെമി ഹൈസ്പീഡ് റെയിൽവേപാതയായ സിൽവർ ലൈനിന് അനുമതി നൽകാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രതിപക്ഷം സിൽവർ ലൈനിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് പദ്ധതിക്ക് അനുമതി നേടിയെടുക്കാനുള്ള തീവ്രശ്രമം സർക്കാർ നടത്തുന്നത്. ദേശീയ റെയിൽ പ്ലാനിൽ സിൽവർ ലൈൻ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഇന്ത്യൻ റെയിൽവേയുടെ വരുമാനം വർധിപ്പിക്കാൻ ഉതകുന്നതാണെന്നും കത്തിൽ പറയുന്നു. സിൽവർ ലൈൻ, വിഴിഞ്ഞം തുറമുഖം, വ്യവസായ ഇടനാഴി എന്നിവ…

Read More

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ; ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്

ലഡാക്കിലെ ജനങ്ങളുടെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത. പൊലീസ് ഇല്ലായിരുന്നുവെങ്കിൽ ലഡാക്ക് കത്തിയരുമായിരുന്നുവെന്നും ലെഫ്റ്റനന്റ് ഗവർണർ. ആവശ്യങ്ങൾ അംഗീകരിക്കും വരെയും ചർച്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് സംഘടനകൾ. ലേയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്. ലഡാക്കിലെ ജനങ്ങളുടെ സുരക്ഷ, അന്തസ്സ്, പുരോഗതി എന്നിവ ഉറപ്പാക്കാൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കും. വെടിയുതിർക്കേണ്ടി വന്നത് അനിവാര്യമായിരുന്നു എന്നും ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്ത. ലഡാക്കിൽ നിലവിലെ സുരക്ഷാ സാഹചര്യമുൾപ്പെടെ വിലയിരുത്താൻ ഗവർണറുടെ നേതൃത്വത്തിൽ ഉന്നതലം യോഗം ചേർന്നു….

Read More

പാരാലിമ്പിക്‌സ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം

  പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം പ്രമോദ് ഭഗതിന് സ്വർണം. പുരുഷ സിംഗിൾസ് എസ് എൽ 3 വിഭാഗത്തിലാണ് പ്രമോദം സ്വർണമെഡൽ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഇന്ത്യയുടെ തന്നെ മനോജ് സർക്കാരിനാണ് ഇതേ ഇനത്തിൽ വെങ്കലം. ബ്രിട്ടന്റെ ഡാനിയൽ ബെതെലിനെയാണ് പ്രമോദ് പരാജയപ്പെടുത്തിയത്. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു ജയം. ജപ്പാന്റെ ദയസുകെ ഫുജിഹാരെയെ പരാജയപ്പെടുത്തിയാണ് മനോജ് സർക്കാർ വെങ്കലം നേടിയത്.

Read More