Headlines

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ്. ബക്രീദ് പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. 18,19,20 ദിവസങ്ങളിലാണ് ഇളവ്. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

Read More

സ്വര്‍ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദില്‍ നിന്ന് കസ്റ്റംസ് ഫോണ്‍ വഴി മൊഴിയെടുത്തു

സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. ഇയാളുടെ സുഹൃത്ത് മുഖാന്തരമാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഇയാള്‍ ദുബൈയിലാണുള്ളത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാളില്‍ നിന്ന് തേടി അതേസമയം കസ്റ്റംസിന്റെ ചോദ്യങ്ങളില്‍ നിന്ന് ഉത്തരം നല്‍കാതെ ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. തിരുവന്തപുരത്തേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചത് ഇയാളാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവരായിരുന്നു ഇടനിലക്കാര്‍. ദുബൈയില്‍ നിന്ന് ഫൈസല്‍ മുമ്പും സ്വര്‍ണം അയച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സിനിമാ…

Read More

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റി; കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി

  കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണം അറിയിക്കാൻ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കേരളത്തിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി തീരും മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. മറ്റന്നാൾ ഹർജി വീണ്ടും പരിഗണിക്കും. നിയമസഭാ സെക്രട്ടറിയും എസ് ശര്‍മ എംഎല്‍എയുമാണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്നാണ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ആ തിയ്യതി റദ്ദാക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. നിലവിലെ സഭയുടെ കാലാവധി അടുത്ത…

Read More

മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പയിമ്പ്ര സ്വദേശി ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടത്. പയിമ്പ്ര അമ്പലക്കുളത്തിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ദേശസാത്കൃത ബാങ്കിൽ മുക്കുപണ്ടം വെച്ച് 1.6 കോടി രൂപയാണ് തട്ടിയെടുത്തത്. കേസിലെ പ്രധാന പ്രതി പുൽപ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Read More

കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം: മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, മലയോരത്ത് വൈദ്യുത ബന്ധം തകരാറിലായി

ചൊവ്വാഴ്ച ഉച്ച മുതൽ ബുധനാഴ്ച പുലർച്ചെ വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കണ്ണൂരിലെ ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളിൽ വ്യാപകനാശം. വൈദ്യുതി തൂണുകൾ ഒടിഞ്ഞുവീണു വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. മരങ്ങൾ ഒടിഞ്ഞുവീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. പ്രാപ്പൊയിലിലും പരിസരങ്ങളിലും കാറ്റടിച്ച് വ്യാപകമായ തോതിൽ കൃഷിനാശവുമുണ്ടായി. മരങ്ങൾ വീണ് ചെറുപുഴ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം ചെയ്യുന്ന 11 കെ.വി. ലൈനിലെ വൈദ്യുതി തൂണുകൾ കുണ്ടംതടത്തും, പാടിയോട്ടുചാൽ സെക്ഷനിലെ അരവഞ്ചാലിൽ എ.ബി സ്വിച്ച് ഉൾെപ്പടെ സ്ഥാപിച്ചിട്ടുള്ള ഡബിൾ…

Read More

കോഴിക്കോട് ആറ് വയസ്സുകാരി പീഡനത്തിന് ഇരയായി

കോഴിക്കോട് ആറ് വയസ്സുകാരി പീഡനത്തിന് ഇരയായി. ഉണ്ണികുളം വള്ളിയോത്ത് ആണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. നേപ്പാൾ സ്വദേശിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം. പ്രതിയെ പിടികൂടിയിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് 15,567 പേർക്ക് കൊവിഡ്; 127 മരണം: 20,019 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണം, വിചാരണ കോടതിയിൽ ഹർജി നൽകി ഭാര്യ മഞ്ജുഷ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കണ്ണൂരിലെ വിചാരണ കോടതിയിൽ ഹർജി നൽകി. എസ്ഐടി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്നും കുറ്റപത്രത്തിൽ 13 പ്രധാന പിഴവുകളുണ്ടെന്നും ഹർജിയിൽ പറയുന്നു. പ്രതിയായ പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വരുത്തിത്തീർക്കാൻ വ്യാജ കേസുകൾ ഉണ്ടാക്കാൻ ശ്രമമുണ്ടായെന്നും, ഇലക്ട്രോണിക് തെളിവുകളിൽ ക്രമക്കേടുകൾ ഉണ്ടെന്നും മഞ്ജുഷ ആരോപിച്ചു. കൂടാതെ പ്രതി ഭരിക്കുന്ന പാർട്ടിയിലെ ഭാഗമായിരുന്നിട്ടും ശരിയായ തെളിവുകൾ ശേഖരിച്ചില്ല…

Read More

ബലി പെരുന്നാള്‍: വയനാട്ടിൽ കർശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടർ

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. – പള്ളികളില്‍ സാമൂഹിക പ്രാര്‍ഥനകള്‍ക്ക് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറഞ്ഞ എണ്ണത്തേക്കാള്‍ കൂടാന്‍ പാടില്ല. – കണ്ടെയ്‌മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനകളോ ബലി കര്‍മ്മങ്ങളോ അനുവദിക്കില്ല. – കണ്ടെയ്ന്‍മെന്റ് അല്ലാത്ത പ്രദേശങ്ങളില്‍ ബലികര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. – ബലി കര്‍മ്മങ്ങള്‍ വീട്ടു പരിസരത്ത് മാത്രമെ നടത്താന്‍…

Read More

കൊവിഡ് വാക്‌സിന്റെ നികുതി ഒഴിവാക്കൽ: ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ചേരും

ജി എസ് ടി കൗൺസിൽ യോഗം ഇന്ന് ചേരും. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കണമോയെന്ന കാര്യം കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും. കൊവിഡ് നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണക്കാനാണ് കേന്ദ്രത്തിന്റെ നീക്കം ഏഴ് മാസത്തിന് ശേഷമാണ് ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത്. വാക്‌സിൻ, മരുന്ന്, കൊവിഡുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവയുടെ നികുതി സംബന്ധിച്ച ചർച്ചയാണ് യോഗത്തിൽ അജണ്ടയാകുക. അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങൾ…

Read More